KeralaNattuvarthaLatest NewsIndiaNews

ചെറിയ കാരണങ്ങൾ പറഞ്ഞ് വ്യവസായികളെ തളർത്തരുത്, സംരംഭകരാണ് രാജ്യത്തിന്റെ സമ്പാദ്യമെന്ന് മന്ത്രി പി രാജീവ്

കോ​ഴി​ക്കോ​ട്​: സം​രം​ഭ​ക​ര്‍​ക്ക്​ ആ​ശ്വാ​സ​മേകുകയാണ് മന്ത്രി പി രാജീവിന്റെ ‘മീ​റ്റ് ദി ​മി​നി​സ്​​റ്റ​ര്‍’ എന്ന പരിപാടി. സംസ്ഥാനത്ത് ചെ​റി​യ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​നു​ള്ള മനുഷ്യരുടെ ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്കും പ്ര​യ​ത്​​ന​ങ്ങ​ള്‍​ക്കും ത​ട​സ്സ​മാ​കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കെ​തി​രെ പ്രതികരിച്ചും കൃത്യമായ നടപടികൾ സ്വീകരിച്ചുമാണ് പരിപാടി മുൻപോട്ട് പോകുന്നത്. കിറ്റെക്സിന്റെ കേരളത്തിലെ പിന്മാറ്റത്തോടെ കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് വന്ന നഷ്ടമാണ് ഇത്തരത്തിൽ ഒരു പദ്ധതി തന്നെ രൂപപ്പെടാൻ കാരണമായത്.

Also Read:താലിബാൻ നൽകിയ കാലാവധിയ്ക്കപ്പുറം അഫ്ഗാനിൽ തുടരില്ലെന്ന് അമേരിക്ക

മേ​പ്പ​യ്യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ന​രി​ക്കോ​ട്​ മീ​രോ​ട്​​മ​ല​യി​ല്‍ കോ​ഴി​മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്​​ക​രി​ച്ച്‌​ പ്രോ​ട്ടീ​ന്‍ പൊ​ടി​യു​ണ്ടാ​ക്കു​ന്ന ക​മ്പനി തു​ട​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്നി​ല്ലെ​ന്ന പ​രാ​തി​യിൽ മന്ത്രി പഞ്ചായത്ത് അധികൃതരെ രൂക്ഷമായി വിമർശിച്ചിരുന്നു. ചെറിയ കാരണങ്ങൾ പറഞ്ഞ് വലിയൊരു പദ്ധതിയെത്തന്നെ തളച്ചിടുന്നതിന് എതിരെയായിരുന്നു മന്ത്രിയുടെ പ്രതികണം.

അതേസമയം, വ്യ​വ​സാ​യ​മേ​ഖ​ല​ക​ളി​ല്‍ ​ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ധി​കാ​രം ഒ​ഴി​വാ​ക്കു​ന്ന​ത്​ ആ​ലോ​ചി​ക്കു​മെ​ന്നും രാ​ജീ​വ്​ പ​റ​ഞ്ഞു. ചെറിയ കാരണങ്ങൾ പറഞ്ഞ് വ്യവസായികളെ തളർത്തരുത്. സംരംഭകരാണ് രാജ്യത്തിന്റെ സാമ്പാദ്യമെന്ന് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button