Latest NewsKeralaNattuvarthaNews

മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗം, പേരുകൾ വെട്ടി മാറ്റാം ചരിത്രത്തെ വെട്ടിമാറ്റാനാകില്ല: സാദിഖലി ശിഹാബ് തങ്ങൾ

ഇത്തരത്തിലുള്ള കോപ്രായം കാണിക്കാനല്ല ജനങ്ങൾ അധികാരം നൽകിയതെന്ന് കേന്ദ്ര സർക്കാർ മനസിലാക്കണം

മലപ്പുറം: മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗം തന്നെയാണെന്നും സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ വെട്ടി മാറ്റുന്നവർക്ക് ചരിത്രത്തെ വെട്ടിമാറ്റാനാകില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇത്തരത്തിലുള്ള കോപ്രായം കാണിക്കാനല്ല ജനങ്ങൾ അധികാരം നൽകിയതെന്ന് കേന്ദ്ര സർക്കാർ മനസിലാക്കണമെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ 1921ൽ നടന്ന സ്വതന്ത്ര സമരത്തിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്. മലബാർ കലാപം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വല അധ്യായമാണെന്നും അതിനെ വർഗീയ ലഹളയായി ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത നിയമസഭാ സ്പീക്കർ എംബി രാജേഷ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button