Latest NewsNewsInternational

അഫ്ഗാനിലെ തങ്ങളുടെ ലക്ഷ്യം എന്തെന്ന് വ്യക്തമാക്കി കമല ഹാരിസ്

വാഷിംഗ്ടണ്‍ : അഫ്ഗാനില്‍ കുടുങ്ങിയ യു.എസ് പൗരന്മാരേ ഒഴിപ്പിക്കുകയെന്നതാണ് പ്രഥമ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ്. സിംഗപ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കമല ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമപ്രവര്‍ത്തകരുടെ തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക് സ്വതസിന്ധമായ ശൈലിയില്‍ പുഞ്ചിരിയോടെയാണ് കമല മറുപടി പറഞ്ഞത്.

Read Also : അഫ്ഗാനിലെ രക്ഷാപ്രവര്‍ത്തനം, ഇന്ത്യയെ പിന്തുണച്ച് യുഎസ്-യുകെ-ജര്‍മ്മനി തുടങ്ങി ആറ് വന്‍ ശക്തികള്‍

‘ യു.എസ് പൗരന്മാരെ മാത്രമല്ല കഴിഞ്ഞ 20 വര്‍ഷത്തിലധികമായി യു.എസ് സൈന്യത്തിന് സഹായം നല്‍കിയ അഫ്ഗാന്‍ പൗരന്മാരേയും അവിടെനിന്നും ഒഴിപ്പിച്ചു കൊണ്ടുവരേണ്ട ദൗത്യമാണ് ഞങ്ങള്‍ ഏറ്റെടുക്കുന്നത്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഏതു നടപടിയും സ്വീകരിക്കുവാന്‍ മടിക്കില്ല’ -കമല ഹാരിസ് പറഞ്ഞു.

അതേസമയം, അഫ്ഗാനിസ്ഥാനില്‍ നിന്ന് എഞ്ചിനീയര്‍മാരും ഡോക്ടര്‍മാരും പോലുള്ള അഫ്ഗാന്‍ വിദഗ്ദ്ധരെ അമേരിക്കക്കാര്‍ കൊണ്ടുപോകുകയാണെന്ന ആരോപണവുമായി താലിബാന്‍ വക്താവ് രംഗത്ത് എത്തി. വൈദഗ്ദ്ധ്യമുളളവരെ കൊണ്ടുപോകുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ അവരോട് ആവശ്യപ്പെടുന്നതായി താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് കാബൂളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button