കോഴിക്കോട്: അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്ത താലിബാനെ പൂര്‍ണമായി തള്ളാതെ കേരള ജമാഅത്തെ ഇസ്ലാമി. പുതിയ താലിബാനെക്കുറിച്ച് വ്യത്യസ്ത നിരീക്ഷണങ്ങളാണ് ലോകത്ത് വന്നുകൊണ്ടിരിക്കുന്നത്. അഫ്ഗാനില്‍ നീതിയും സമാധാനവും കൊണ്ടുവരാന്‍ താലിബാന്‍ തയ്യാറാകുകയാണെങ്കില്‍ തീര്‍ച്ചയായും അവരോടൊപ്പമുണ്ടാകുമെന്നും മറിച്ചായാല്‍ മറുപക്ഷത്തായിരിക്കുമെന്നും ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീര്‍ പി മുജീബുറഹ്മാന്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.
അതേസമയം താലിബാനെ മുന്നില്‍ നിര്‍ത്തി കേരളത്തില്‍ ഇസ്ലാംഭീതി ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മുസ്ലിം സംഘടനകള്‍ക്ക് താലിബാന്‍ ചാപ്പ കുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുജീബുറഹ്മാന്‍ ആരോപിച്ചു. താലിബാന് പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ട് ദേശീയ കൗണ്‍സില്‍ അംഗം പ്രൊഫ. പി കോയ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.
അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയമാറ്റങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട അശാന്തിയും രക്തച്ചൊരിച്ചിലും അവസാനിപ്പിച്ച് രാജ്യത്ത് ശാന്തിയും മേഖലയില്‍ ക്രമസമാധാനവും കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നായിരുന്നു ജമാഅത്തെ ഇസ്ലാമി ദേശീയ നേതൃത്വത്തിന്റെ പ്രസ്താവന. പുതിയ മാറ്റത്തിലൂടെ അഫ്ഗാന്‍ ജനതയുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനാവുമെന്നും പ്രത്യാശിക്കുന്നുവെന്നും ഇസ്ലാമിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ താലിബാന്‍ തയ്യാറാവണമെന്നും ദേശീയ നേതൃത്വം പ്രസ്താവിച്ചിരുന്നു.
Post Your Comments