ഭക്ഷ്യവ്യവസായത്തിലും ഔഷധമേഖലയിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഗ്ലിസറിന്‍. ഒട്ടുമിക്ക ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പ്പന്നങ്ങളിലും ഗ്ലിസറിന്‍ ഉപയോഗിക്കുന്നുണ്ട്. ഗ്ലിസറിന്റെ ഹൈഗ്രോസ്‌കോപിക് സ്വഭാവസവിശേഷതയാണ് ഇതിന് കാരണം.
സൗന്ദര്യ സംരക്ഷണത്തില്‍ ഗ്ലിസറിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്.സൗന്ദര്യ സംരക്ഷണത്തിന് നിത്യേന ഉപയോഗിക്കുന്ന സിറം, മോയിസ്ചറൈസര്‍, ക്ലെന്‍സര്‍ എന്നിവയിലെല്ലാം ഗ്ലിസറിന്‍ അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്തുന്നതിന് ഗ്ലിസറിന്‍ സഹായിക്കും. ചര്‍മ്മത്തിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഗ്ലിസറിന് കഴിവുണ്ട്.
മുഖത്തെ ചുളിവുകള്‍ ഇല്ലാതാക്കാന്‍ ഗ്ലിസറിനും തേനും ചേര്‍ത്ത മിശ്രിതം നല്ലതാണ്. മുട്ടയുടെ വെള്ളയും ഗ്ലിസറിനും ചേര്‍ന്ന മിശ്രിതം മുഖത്തിന് തിളക്കം നല്‍കും. വരണ്ട ചര്‍മമുള്ളവര്‍ ദിവസവും ഗ്ലിസറിന്‍ അല്‍പം വെള്ളവും ചേര്‍ത്ത് കൈകാലുകളില്‍ പുരട്ടുന്നത് നല്ലതാണ്.
Post Your Comments