ബെർലിൻ: താലിബാന് അഫ്ഗാനെ കീഴടക്കി കൊടുംക്രൂരത തുടരുമ്പോൾ ദുരിതത്തിലാകുന്നത് സാധാരണക്കാ . കുടിയേറാൻ രാജ്യങ്ങളുടെ കനിവ് തേടിയലയുന്ന അഫ്ഗാനികളുടെ വാർത്തയാണ് ഇപ്പോൾ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. അത്തരത്തിലൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 2020ൽ ജർമ്മനിയിലേക്ക് കുടിയേറിയ അഫ്ഗാന്‍ മന്ത്രിസഭയിലെ മുന്‍ അംഗം ഇന്ന് ജർമ്മനിയിലെ പിസ ഡെലിവറി ബോയിയാണ്. അന്നത്തെ പ്രധാനമന്ത്രി ഗനിയുമായി പ്രശ്നങ്ങളുണ്ടായതിന് തുടർന്ന് 2020ലാണ് സയിദ് അഹ്മദ് സാദത്ത് മന്ത്രി പദം രാജിവെച്ച് ജർമ്മനിയിലെത്തുന്നത്.
Read Also: ഭീകരര്‍ തന്റെ മാതൃസഹോദരനെ നിഷ്‌ക്കരുണം കൊലപ്പെടുത്തി, ഒടുവില്‍ ഇന്ത്യയില്‍ അഭയം തേടി
ആദ്യഘട്ടത്തിൽ കൈയ്യിലുണ്ടായിരുന്ന പണം ഉപയോഗിച്ച് ചിലവുകൾ മുന്നോട്ടു നീക്കി. എന്നാൽ പണം മുഴുവൻ തീർന്നതോടെയാണ് താൻ സൈക്കിളിൽ പിസ ഡെലിവറി ചെയ്യാൻ ആരംഭിച്ചതെന്ന് മുൻ മന്ത്രി പറയുന്നു. ഇദ്ദേഹം പിസ ഡെലിവറി ചെയ്യുന്ന ചിത്രങ്ങൾ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അഫ്ഗാൻ കുടിയേറ്റക്കാരുടെ ജീവിതത്തെക്കുറിച്ചും ആശങ്ക ഉയരുന്നതിനിടെയാണ് പുതിയ ചർച്ചകൾ പുരോഗമിക്കുന്നത്. `2018–ൽ അഫ്ഗാൻ സർക്കാരിന്റെ വാർത്താവിനിമയ വിഭാഗം മന്ത്രിയായിരുന്നു സയിദ് അഹ്മദ് സാദത്ത്.
Post Your Comments