കാബൂള്‍: അഫ്ഗാനിസ്ഥാന്റെ അധികാരം താലിബാന്‍ പിടിച്ചെത്തുകഴിഞ്ഞു. താലിബാന്റെ കണ്ണില്ലാത്ത ക്രൂരതകളെക്കുറിച്ചു റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ മലിനജലം ഒഴുകുന്ന കനാലില്‍ ഇറങ്ങിനിന്ന് തങ്ങളെ രക്ഷിക്കാനായി അപേക്ഷിക്കുന്ന അഫ്ഗാന്‍ ജനതയുടെ ചങ്കുലയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്.
എയര്‍പോര്‍ട്ടിന് സമീപത്തെ കമ്ബിവേലിക്കും മതിലിനോടും ചേര്‍ന്നൊഴുകുന്ന അഴുക്ക് ചാലിലും ജനങ്ങള്‍ ഇറങ്ങിനില്‍ക്കുകയും പാസ്‌പോര്‍ട്ടും മറ്റു രേഖകളും ഉയര്‍ത്തിക്കാട്ടി ഇവര്‍ അമേരിക്കന്‍ സേനയോട് തങ്ങളെക്കൂടി കൊണ്ടുപോകാന്‍ അപേക്ഷിക്കുകയും ചെയ്യുന്ന ജനതയുടെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ പതിനൊന്നു രാജ്യങ്ങൾ അഫ്ഗാൻ ജനതയ്ക്ക് അഭയം നൽകുന്നുണ്ട്.
read also: യുക്രൈയിന്‍ വിമാനം കാബൂളില്‍ നിന്നും റാഞ്ചിയ സംഭവത്തിൽ വൻ വഴിത്തിരിവ്
ഓഗസ്റ്റ് 31ന് ശേഷം അമേരിക്കന്‍ സേന അഫ്ഗാനില്‍ തങ്ങരുത് എന്ന ശാസനവുമായി താലിബാനും രംഗത്ത് എത്തിക്കഴിഞ്ഞു.
Devastating scenes at Kabul airport. Knee deep in sewage, waving their papers, begging to be let in. @ABC #Kabul #Taliban #Afghanistancrisis pic.twitter.com/BZccCe1vu8
— Ian Pannell (@IanPannell) August 25, 2021
Post Your Comments