
ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 37,593 പുതിയ കോവിഡ് കേസുകളാണ്. ഇതില്‍ 64 ശതമാനവും കേരളത്തിലാണ്. 24,296 പുതിയ കേസുകളാണ് കേരളത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യത്ത് പ്രതിദിന മരണസംഖ്യയുടെ നാലിലൊന്നും കേരളത്തിലാണ്. 648 മരണങ്ങളാണ് രാജ്യത്ത് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതില്‍ 173ഉം കേരളത്തിലാണ്.
രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് പ്രതിദിന നിരക്കില്‍ നേരിയ കുറവുണ്ടാകുമ്പോഴും കേരളത്തില്‍ മാത്രം മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 3.25 കോടി പേർക്കാണ് . ഇവരില്‍ 97.67 ശതമാനം പേരും രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് 3,22,327 പേരാണ് ചികിത്സയിലുളളത്. 4,35,758 പേര്‍ രോഗം ബാധിച്ച് മരിച്ചു.
Post Your Comments