Latest NewsFootballNewsInternationalSports

അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ടീം രാജ്യം വിട്ടു

കാബൂൾ: അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾ രാജ്യം വിട്ടു. വനിതാ ടീം അംഗങ്ങളും കുടുബാംഗങ്ങളും സപ്പോർട് സ്റ്റാഫ് ഉൾപ്പെടെ 75 പേരടങ്ങുന്ന സംഘമാണ് രക്ഷാദൗത്യനെത്തിയ ഓസ്‌ട്രേലിയൻ വിമാനത്തിൽ രാജ്യം വിട്ടത്. താലിബാൻ ഭരണമേറ്റടുത്തതിന് പിന്നാലെ വനിതാ ഫുട്ബോൾ ടീമിനെ രാജ്യം വിടാൻ സഹായിച്ച ഓസ്‌ട്രേലിയൻ സർക്കാരിനോട് ഗ്ലോബൽ പ്ലേയേഴ്സ് യൂണിയൻ നന്ദി അറിയിച്ചു.

യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാനിൽ നിന്ന് പിന്മാറുകയും താലിബാൻ ഭരണം പിടിച്ചെടുക്കുകയും ചെയ്തതോടെ അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഖാലിദ പോപൽ താലിബാനിൽ നിന്ന് പ്രതികാര നടപടിയുണ്ടാകുമെന്ന ആശങ്ക പങ്കുവെച്ചിരുന്നു. സുരക്ഷ മുൻനിർത്തി കളിക്കാരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നീക്കം ചെയ്യാനും വിവരങ്ങൾ മായ്ച്ചു കളയാനും ഖാലിദ നിർദ്ദേശം നൽകി.

Read Also:- 1971ലേത് പോലെ ഇത്തവണയും ആവർത്തിക്കും: ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ഗവാസ്കർ

കളിക്കാർ സുരക്ഷിതമായി രാജ്യം വിട്ടതോടെ നിർണായക വിജയം നേടിയതായി ഖാലിദ പോപൽ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങൾ ശരിക്കും സമ്മർദ്ദം നിറഞ്ഞതായിരുന്നു. എന്നാൽ ഇന്ന് നിർണായക വിജയം നേടാനായെന്നും ഖാലിദ പോപൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button