ന്യൂഡൽഹി : അഫ്ഗാനിൽ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ 78 പേരിൽ 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗുരു ഗ്രന്ഥ സാഹിബ് തിരികെ കൊണ്ടുവന്ന മൂന്ന് സിഖുകാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി നേരിട്ടെത്തിയായിരുന്നു ഇവരെ സ്വീകരിച്ചത്. തുടർന്ന് ഹർദീപ് സിങ് പുരി ക്വാറന്റീനിൽ പ്രവേശിച്ചു.
Read Also : ജ്വല്ലറിയില്‍ കവര്‍ച്ചക്കിടെ യുവാവിനെ വെടിവെച്ചു കൊന്നു : ദൃശ്യങ്ങൾ പുറത്ത്
അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ എല്ലാ ദിവസവും പ്രത്യേക വിമാനങ്ങൾ അയച്ചിരുന്നു. അഫ്ഗാനിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർ നജാഫ്ഗറിലെ ചൗള ക്യാമ്പിൽ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.
അഫ്ഗാനിലെ നിലവിലെ സാഹചര്യത്തിൽ വിമാനത്തിൽ കയറുന്നതിന് മുൻപുള്ള ആർടിപിസിആർ പരിശോധനകളിൽ ഇളവുണ്ട്. പരിശോധന നടക്കാത്ത സാഹചര്യത്തിലാണ് നിർബന്ധിത ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയത്.
Post Your Comments