Latest NewsIndiaNews

അപൂര്‍വ്വ രോഗം പടരുന്നു : ഇതുവരെ ആറ് പേര്‍ മരിച്ചു, 80 ഓളം പേര്‍ ചികിത്സയിൽ

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ അപൂര്‍വ്വ രോഗം പടരുന്നു. ഇതുവരെ ആറ് പേര്‍ മരിച്ചു, 80 ഓളം പേര്‍ ചികിത്സയിലാണ്. ഒന്നും രണ്ടും ആറും വയസുളള കുട്ടികള്‍ ഉള്‍പ്പെടെ 6 പേരാണ് അപൂര്‍വ്വ രോഗം ബാധിച്ച്‌ മരിച്ചത്. രോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Read Also : മലപ്പുറത്ത് വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറിയ ആറ് പേര്‍ക്കെതിരെ കേസ് 

മഥുരയിലെ കോണ്‍ ഗ്രാമത്തിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനിലെ ഭാരത്പൂരിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത ഗ്രാമത്തില്‍ ഡോക്ടര്‍മാര്‍ എത്തി സാമ്പിളുകൾ ശേഖരിച്ചതായി ഉത്തര്‍പ്രദേശ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രാച്‌ന ഗുപ്ത അറിയിച്ചു.

മലേരിയ, ഡെങ്കിപ്പനി, കൊറോണ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ പരിശോധനയ്‌ക്ക് വേണ്ടിയാണ് സാമ്പിളുവുകൾ ശേഖരിച്ചത്. ഗ്രാമത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button