KeralaLatest NewsIndia

പോക്സോ കേസ് പ്രതിയായ ടിക്‌ടോക് താരം മുത്തുമണി പ്രധാനമന്ത്രിയെ അശ്‌ളീല പദങ്ങളുപയോഗിച്ച് അവഹേളിച്ചു : പരാതി

നേരത്തെ അമ്പിളി എന്നറിയപ്പെടുന്ന വിഘ്നേഷ് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റിലായത്.

തിരുവനന്തപുരം: പോക്സോ കേസിൽ അറസ്റ്റിലായ സിപിഎം അനുഭാവിയും ടിക്ടോക് താരവുമായ മുത്തുമണി(വിഘ്നേഷ്) വീണ്ടും വിവാദത്തിൽ. ഇത്തവണ വാക്സിൻ സർട്ടിഫിക്കറ്റിൽ ഉള്ള പ്രധാനമന്ത്രിയുടെ ചിത്രത്തെ പട്ടിയുമായി താരതമ്യം ചെയ്താണ് മുത്തുമണിയുടെ പോസ്റ്റ്. കൂടാതെ അശ്‌ളീല വാക്കുകളും പ്രധാനമന്ത്രിക്ക് നേരെ ഉപയോഗിച്ചിട്ടുണ്ട്. ഇതോടെ വലിയ രീതിയിലുള്ള വിമർശനമാണ് പോസ്റ്റിൽ കമന്റുകളായി എത്തുന്നത്.

നേരത്തെ അമ്പിളി എന്നറിയപ്പെടുന്ന വിഘ്നേഷ് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് അറസ്റ്റിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് വിഘ്നേഷ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. ബൈക്കിൽ പെൺകുട്ടിയെ കൂട്ടികൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസെടുത്തത്.

 

പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് പൊലീസ് വിഘ്നേഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ ജാമ്യത്തിലാണെന്നാണ് സൂചന. ഇതിനിടെ സിപിഎം അനുഭാവികളുടെ പിന്തുണയ്ക്കായി ഇയാൾ പ്രധാനമന്ത്രിയെ അവഹേളിക്കുകയായിരുന്നു എന്നാണ് ചിലരുടെ കമന്റ്. അതേസമയം പോസ്റ്റിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഇയാൾക്കെതിരെ പരാതി കൊടുക്കാനാണ് ബിജെപി അനുഭാവികളുടെ തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button