കാബൂള്‍ : കാബൂള്‍ കീഴടക്കിയെങ്കിലും താലിബാന് അഫ്ഗാനില്‍ അടിതെറ്റുന്നു. പഞ്ച്ശിറില്‍ ഏറ്റുമുട്ടലിനില്ലെന്ന് വ്യക്തമാക്കി താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ്.
Read Also : ഭീകരര്‍ തന്റെ മാതൃസഹോദരനെ നിഷ്‌ക്കരുണം കൊലപ്പെടുത്തി, ഒടുവില്‍ ഇന്ത്യയില്‍ അഭയം തേടി
‘ ആര്‍ക്കുമെതിരെ പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടില്ല. ആരേയും കണ്ടെത്താനല്ല വീടുകയറി തിരച്ചില്‍ നടത്തുന്നത്. എല്ലാവര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കാബൂളില്‍ തന്നെ തുടരുന്ന എല്ലാ അന്താരാഷ്ട്ര പ്രതിനിധികള്‍ക്കും നന്ദി അറിയിക്കുന്നു. ഇവിടെ തന്നെ തുടര്‍ന്ന് അവരുടെ ആളുകള്‍ക്ക് വേണ്ടി സേവനം നടത്തുന്നതില്‍ പ്രത്യേകം നന്ദി അറിയിക്കുന്നു’ മുജാഹിദ് അറിയിച്ചു .
അതേസമയം, ഓഗസ്റ്റ് 31 നകം അമേരിക്കന്‍ സൈന്യം കാബൂളില്‍ നിന്ന് പിന്മാറണമെന്നും സബീഹുള്ള മുജാഹിദ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 31 വരെ നീട്ടിയത് ഖത്തറില്‍ വെച്ച് ഒപ്പിട്ട കരാറിലെ തീരുമാനമാണ്. ഇനി അത് നീട്ടാന്‍ കഴിയില്ല. ഇക്കാര്യം അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്നും മുജാഹിദ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
‘ കാബൂള്‍ വിമാനത്താവളത്തിലെ സാഹചര്യങ്ങള്‍ ബുദ്ധിമുട്ടിക്കുന്നതാണ്. വിമാനത്താവളത്തിലേക്കുള്ള റോഡ് വിദേശികള്‍ക്ക് മാത്രമായി തുറന്നിട്ടിരിക്കുകയാണ്. അഫ്ഗാന്‍ സ്വദേശികള്‍ നാട്ടില്‍ തന്നെ തുടരണം. രാജ്യം വിട്ടു പോയവര്‍ തിരിച്ചു വരണം ‘ -താലിബാന്‍ വക്താവ് ആവശ്യപ്പെട്ടു.
‘ സ്ത്രീകളോട് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശിച്ചത് അവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. അവര്‍ക്കെതിരെ മോശമായ പെരുമാറ്റം ഉണ്ടാകാതിരിക്കാനാണ് അങ്ങനെ ചെയ്യുന്നത്. എത്രയും പെട്ടെന്ന് തന്നെ ഇതിന് പരിഹാരം കണ്ടെത്തും’ – സബീഹുള്ള അറിയിച്ചു .
‘ തുര്‍ക്കിയുമായി നല്ല ബന്ധം പുലര്‍ത്താനാണ് ആഗ്രഹിക്കുന്നത്. പക്ഷേ അവരുടെ സൈന്യം ഇവിടെ ആവശ്യമില്ല. അഫ്ഗാനിസ്ഥാനില്‍ പാക് താലിബാന്‍ ഇല്ല. അഫ്ഗാനിസ്ഥാനിലെ മണ്ണില്‍ മറ്റൊരു രാജ്യത്തിനെതിരേയും ഭീകര പ്രവര്‍ത്തനം അനുവദിക്കുകയില്ല’ – സബീഹുള്ള മുജാഹിദ് വ്യക്തമാക്കി.
അതേസമയം പഞ്ച്ശിറില്‍ വടക്കന്‍ സഖ്യം താലിബാനെതിരെ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. താജിക്കിസ്ഥാനില്‍ നിന്ന് വടക്കന്‍ സഖ്യത്തിന് ആയുധങ്ങളും മറ്റ് അവശ്യ വസ്തുക്കളും എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments