Latest NewsNewsInternational

ആഭ്യന്തര മന്ത്രിയേും ധനമന്ത്രിയേയും പ്രഖ്യാപിച്ചു: സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കി താലിബാന്‍

ആഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ച്‌ താലിബാന്‍ ഭരണം അട്ടിമറിച്ചത്.

കാബൂള്‍: അഫ്ഗാനിസ്ഥാനെ കീഴടക്കി താലിബാൻ മുന്നോട്ടുപോകുമ്പോൾ ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത് താലിബാന്റെ ജനവിരുദ്ധ നയങ്ങളെയാണ്. അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ച്‌ രണ്ടാഴ്ച പൂര്‍ത്തിയാകാനിരിക്കെ സര്‍ക്കാര്‍ രൂപവത്കരണ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് യിരിക്കുകയാണ് താലിബാന്‍. ഇതിന് മുന്നോടിയായി അഫ്ഗാനില്‍ പുതിയ ധനകാര്യ മന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും ഇന്റലിജന്‍സ് മേധാവിയേയും താലിബാന്‍ നിയമിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read  Also: താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന

ഗുല്‍ ആഗയാണ് ധനകാര്യ മന്ത്രി. സദര്‍ ഇബ്രാഹിം ആക്ടിംഗ് ആഭ്യന്തര മന്ത്രിയും നജീബുല്ല ഇന്റലിജന്‍സ് മേധാവിയുമായിരിക്കും. മുല്ല ഷിറിനെ കാബൂള്‍ ഗവര്‍ണറായും ഹംദുല്ല നൊമാനിയെ തലസ്ഥാന മേയറായും നിയമിച്ചിട്ടുണ്ട്. ആഗസ്റ്റ് 15നാണ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ച്‌ താലിബാന്‍ ഭരണം അട്ടിമറിച്ചത്. ഇതിന് പിന്നാലെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതോടെ രാജ്യം പൂര്‍ണമായും താലിബാന്റെ കൈയിലാവുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button