Latest NewsKeralaNews

അമ്മയ്ക്ക് നേരെ മുളകുപൊടി എറിഞ്ഞ ശേഷം മകളെ പീഡിപ്പിക്കാന്‍ ശ്രമം : സംഭവം കേരളത്തിൽ

നെല്ലിയാമ്പതി : രാജാക്കാട് എസ്‌റ്റേറ്റിലെ കാപ്പി തോട്ടത്തിലെ വിജനമായ സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. പാടഗിരി സ്വദേശികളായ 42 കാരിയായ അമ്മയും 22കാരിയായ മകള്‍ക്കും നേരെയാണ് ആക്രമണമുണ്ടായത്. എസ്‌റ്റേറ്റില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെ മുഖം മൂടിയും മഴക്കോട്ടും ധരിച്ചെത്തിയ അര്‍ദ്ധനഗ്‌നനായ അജ്ഞാതന്‍ മുളകുപൊടി എറിഞ്ഞ് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

Read Also : രോ​ഗി ആംബുലൻസ് ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ചു : ആംബുലൻസ് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് 

അമ്മയ്ക്കു നേരെ മുളകുപൊടി എറിഞ്ഞ ശേഷം മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും കുട ഉപയോഗിച്ച്‌ പ്രത്യാക്രമിച്ച്‌ ചെറുത്തു നിന്നു. ഇതോടെ അക്രമി കാപ്പി തോട്ടത്തിനുള്ളിലേക്ക് ഓടി ഒളിക്കുകയായിരുന്നു.

പ്രദേശവാസികളാണ് പീഡനശ്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.അക്രമിയെന്ന് സംശയിക്കുന്ന അര്‍ദ്ധനഗ്‌നനായ ആള്‍ ഓടിപ്പോകുന്നത് കണ്ടതായി ലില്ലി എസ്‌റ്റേറ്റ് ഭാഗത്തുള്ളവര്‍ പറഞ്ഞു. പാടഗിരി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button