KeralaLatest NewsNews

സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കും: നിലവിലുള്ള വ്യവസ്ഥകൾ ഉദാരമാക്കുമെന്ന് മന്ത്രി

കോഴിക്കോട്: സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുമെന്ന് വ്യവസായ മന്ത്രി രാജീവ്. നിലവിലുള്ള വ്യവസ്ഥകൾ ഉദാരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ പാർക്കുകളിലെ ഭൂമിയുടെ ഉടമസ്ഥത വ്യവസായികൾക്ക് നൽകുന്ന കാര്യത്തിലുള്ള സർക്കാർ നയം സെപ്റ്റംബർ മാസം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: അങ്ങനെ കരിപ്പൂര്‍ വിമാനത്താവളവും സ്വകാര്യ മേഖലയ്ക്ക് തീറെഴുതി : തോമസ് ഐസക്

ഇനി മുതൽ വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന നടത്തുന്നത് സോഫ്റ്റ് വെയർ അടിസ്ഥാനത്തിലായിരിക്കും. കോഴിക്കോട്ട് കെഎസ്‌ഐഡിസിയുടെ മേഖല കേന്ദ്രം ആരംഭിക്കും. നോക്കുകൂലി ക്രിമിനൽ കുറ്റമാണെന്നും അത് വച്ചു പൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി. പണിമുടക്കു മൂലം വ്യവസായ വളർച്ച തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കുമെന്ന നിർദ്ദേശവും അദ്ദേഹം നൽകി.

കോഴിക്കോട് ജില്ലയിലെ വ്യവസായ മേഖലയിലെ സാധ്യതകൾ വിലയിരുത്താനായി എം.എൽ.എമാരുമായി വ്യവസായ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, തുറമുഖ വകുപ്പ് മന്ത്രി ശ്രീ. അഹമ്മദ് ദേവർകോവിൽ എന്നിവർക്കൊപ്പമായിരുന്നു ചർച്ച നടത്തിയത്. എം.എൽ.എമാരായ കെ.പി. കുഞ്ഞമ്മദ് കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, ഇ.കെ.വിജയൻ, പി.ടി. എ റഹിം, കാനത്തിൽ ജമീല, എം.കെ.മുനീർ, കെ.എം. സച്ചിൻ ദേവ്, ലിന്റോ ജോസഫ്, കെ.കെ.രമ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. വിലപ്പെട്ട നിർദ്ദേശങ്ങളും ആശയങ്ങളും ചർച്ചയിൽ ഉയർന്നുവന്നുവെന്നും അവ പ്രയോഗത്തിലെത്തിക്കാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം വിശദമാക്കി.

Read Also: ആഫ്രിക്കയിലെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താതെ പി വി അൻവർ എംഎൽഎ: ഗുരുതരമായ ചട്ടലംഘനമെന്ന് ആക്ഷേപം

shortlink

Related Articles

Post Your Comments

Related Articles


Back to top button