ടാൻസാനിയ: വനിതാ ഫുട്‌ബോൾ താരങ്ങൾക്കെതിരെ വിവാദ പ്രസ്താവനയുമായി ടാൻസാനിയൻ പ്രസിഡന്റ് സാമിയ സുലുഹു ഹസൻ. പരന്ന മാറിടമുള്ള വനിതാ ഫുട്‌ബോൾ താരങ്ങൾ ആകർഷണീയരല്ലെന്നും വിവാഹത്തിന് അനുയോജ്യരല്ല എന്നുമായിരുന്നു സാമിയയുടെ വിവാദ പരാമർശം. ദേശീയ പുരുഷ ടീമിന്റെ റീജിയണൽ ഫുട്‌ബോൾ ചാംപ്യൻഷിപ്പ് ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ‘പരന്ന മാറിടമുള്ള സ്ത്രീകളെ കാണുമ്പോൾ അവർ പുരുഷൻമാരാണെന്ന് നമ്മൾ തെറ്റിദ്ധരിക്കുമെന്ന് സാമിയ പറഞ്ഞു.
‘അവരുടെ മുഖത്തേക്ക് നോക്കിയാൽ നിങ്ങൾക്ക് അത്ഭുതം തോന്നിയേക്കാം. കാരണം നിങ്ങൾക്കു വിവാഹം കഴിക്കണമെങ്കിൽ ആകർഷണമുള്ള ഒരാളെ വേണം. നിങ്ങൾ ആഗ്രഹിക്കുന്ന ഗുണങ്ങളുള്ള ഒരു സ്ത്രീയെ വേണം. ഒരുപാട് നേട്ടങ്ങളുള്ളവരായിരിക്കും വനിതാ ഫുട്‌ബോൾ താരങ്ങൾ. എന്നാൽ ആ കഴിവുകളെല്ലാം ഇങ്ങനെയൊരു ഘട്ടം വരുമ്പോൾ അപ്രസക്തമായിരിക്കുമെന്നും സാമിയ വിശദമാക്കി.
വനിതാ ഫുട്‌ബോൾ താരങ്ങൾ രാജ്യത്തിനു വേണ്ടി ട്രോഫികൾ സ്വന്തമാക്കുമ്പോൾ ഒരു രാജ്യമെന്ന നിലയിൽ നമ്മൾ അഭിമാനിക്കുന്നു. എന്നാൽ അവരുടെ ഭാവിജീവിതം പരാജയമായിരിക്കുമെന്നാണ് സാമി അഭിപ്രായപ്പെടുന്നത്. ‘കളിയിലൂടെ വനിതാ താരങ്ങളുടെ കാലുകൾക്കു തളർച്ചയുണ്ടാകുകയും അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. വിവാഹം എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വപ്നമായി മാറിയെന്നും’ സാമിയ ചൂണ്ടിക്കാട്ടി. പുരുഷ ഫുട്‌ബോൾ കളിക്കാരിൽ ആരെങ്കിലും വനിതാ ഫുട്‌ബോൾ താരങ്ങളെ ഭാര്യമാരാക്കാൻ തയ്യാറാകുമോയെന്നും സാമിയ ചോദിച്ചു. ഇല്ലെന്നാണ് തനിക്കു മനസ്സിലാകുന്നതെന്നും അങ്ങനെ നിങ്ങൾ തയ്യാറായാൽ തന്നെ ഭാര്യയുമായി വീട്ടിലെത്തുമ്പോൾ നിങ്ങളുടെ അമ്മയോ മറ്റുബന്ധുക്കളോ നിന്റെ ഭാര്യ സ്ത്രീ തന്നെയാണോ എന്നു ചോദിക്കുമെന്നും സാമി കൂട്ടിച്ചേർത്തു.
സാമിയയുടെ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. സാമിയ മാപ്പ് പറയണമെന്ന ആവശ്യവും വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നുണ്ട്.
Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
Post Your Comments