KeralaLatest NewsFootballNewsSports

ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു

കൊച്ചി: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായ ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

Read Also: സവർക്കർക്ക് സെൻട്രൽ ഹാളിൽ സ്ഥാനം കിട്ടിയപ്പോഴും പാർലമെന്റ് വളപ്പിൽ ഭഗത് സിംഗിന് സ്ഥാനം നല്കാത്തവർക്കാണ് ഇപ്പോൾ ഉൾവിളി

1960 ൽ റോം ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു അദ്ദേഹം. 1962 ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ഫുട്‌ബോൾ ടീമിലും അദ്ദേഹം അംഗമായിരുന്നു. നിരവധി ടൂർണ്ണമെന്റുകളിൽ അദ്ദേഹം ഇന്ത്യയെ നയിച്ചിട്ടുണ്ട്.

ഏതാനും വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിന് മറവിരോഗം ബാധിച്ചിരുന്നു. പിന്നീട് അദ്ദേഹം എറണാകുളം എസ്ആർഎം റോഡിലെ വസതിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ല. 1958 മുതൽ 1966 വരെ അദ്ദേഹം ഇന്ത്യൻ ജേഴ്‌സിയിൽ തിളങ്ങിയ അദ്ദേഹം വിശ്വസ്തനായ പ്രതിരോധനിര താരമായിരുന്നു.

Read Also: ഇന്ത്യയില്‍ വ്യാപകമായി കനത്ത മഴയ്ക്ക് സാദ്ധ്യത, കേരളത്തില്‍ അതിതീവ്ര മഴ പെയ്യും : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button