അഹമ്മദാബാദ്: കാമുകിയ്ക്കൊപ്പമുള്ള ലൈംഗിക ബന്ധത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്വകാര്യഭാഗത്ത് വീര്യം കൂടിയ പശ തേച്ച യുവാവ് മരിച്ചു.
ഗുജറാത്തിലാണ് സംഭവം. കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ച സമയത്ത് ഇരുവരുടെയും കൈയില്‍ കോണ്ടം ഉണ്ടായിരുന്നില്ല.
തുടര്‍ന്നാണ് സാഹസത്തിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
അഹമ്മദാബാദിലെ 25 വയസുള്ള സല്‍മാന്‍ മിര്‍സയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ചത്. മിര്‍സയും കാമുകിയും മയക്കുമരുന്നിന്
അടിമകളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ജൂണ്‍ 22ന് നഗരത്തിലെ ഹോട്ടലില്‍ ഇരുവരും ഒരുമിച്ച് പോയി. ഇവിടെ വച്ച് ഇരുവരും മയക്കുമരുന്ന്
ഉപയോഗിച്ചു. തുടര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നു എന്നാൽ കോണ്ടം കൈയില്‍ ഇല്ലാത്തതിനാൽ മയക്കുമരുന്നായി
ഉപയോഗിക്കുന്ന വൈറ്റ്‌നറിന്റെ കൂടെയുള്ള പശ ഉപയോഗിക്കുക ആയിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതിന് പിന്നാലെ മിര്‍സയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. കുറ്റിക്കാടില്‍ അബോധാവസ്ഥയില്‍ കണ്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അവിടെ വച്ച് മരണപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ബന്ധു നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. യുവാവിന്റെ ആന്തരികാവയവങ്ങളുടെ
സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലത്തിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments