തിരുവനന്തപുരം: ക്രെഡിറ്റ് കാർഡ് വഴി വൻ തുക സംഘടിപ്പിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ സജീവമാണെന്ന് മുന്നറിയപ്പ് നൽകി കേരളാ പോലീസ്. ഇതിനായി പരസ്യം നൽകിയാണ് ക്രെഡിറ്റ് കാർഡ് ഉടമകളെ ആകർഷിക്കുന്നത്.
പരസ്യത്തിൽ ആകൃഷ്ടരായി തട്ടിപ്പു സംഘവുമായി ബന്ധപ്പെട്ടാൽ ഉടൻ തന്നെ തട്ടിപ്പുകാരുടെ പ്രതിനിധിയെത്തും. പിന്നിട് കാർഡ് നമ്പർ, സി.വി.വി നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ അവശ്യപ്പെടും. സംശയം ഉന്നയിച്ചാൽ അവർ ഒഴിഞ്ഞുമാറും. പിന്നീട് ഫോൺ എടുക്കാതാകുകയും ബ്ലോക്ക് ചെയ്യുകയുമാണ് പതിവെന്ന് പോലീസ് അറിയിച്ചു.
ക്രെഡിറ്റ് കാർഡുകൾ വഴി അധികമായി തുക പിൻവലിക്കുന്നതിനു ബാങ്കുകൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു മറികടക്കാൻ സഹായിക്കാമെന്നും തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നു. ഇതിനായി കമ്മീഷനും നൽകണം. ഇത്തരത്തിൽ കൈക്കലാക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ഡ്യൂപ്ലിക്കേറ്റ് കാർഡ് എടുത്ത് പണം തട്ടുന്ന രീതിയാണു തട്ടിപ്പ് സംഘങ്ങൾ സ്വീകരിക്കുന്നത്. കൂടാതെ കാർഡ് വിവരങ്ങൾ ഡാർക്ക് വെബിൽ കൈമാറുന്നവരുമുണ്ട്െന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments