തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 മൂന്നാം തരംഗമുണ്ടായാലും നേരിടാന്‍ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന കോവിഡ് കേസുകളെ വകവയ്ക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കുട്ടികള്‍ക്ക് രോഗബാധയുണ്ടായാല്‍ അതും നേരിടാന്‍ സർക്കാർ സജ്ജമാണെന്നും കുറച്ചു കാലം കൂടി കൊവിഡ് നമുക്കൊപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Also Read:‘ഓപ്പറേഷൻ ദേവി ശക്തി’: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യത്തിന് പേര് നൽകി കേന്ദ്രം
‘അത് മുന്നില്‍ കണ്ട് ആരോഗ്യ സംവിധാനങ്ങള്‍ വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനസംഖ്യാ അനുപാതം നോക്കിയാല്‍ ഏറ്റവും കുറവ് രോഗം ബാധിച്ചത് കേരളത്തിലാണ്. അതിനര്‍ത്ഥം കൂടുതല്‍ പേര്‍ക്ക് ഇനിയും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ്. അതിനാല്‍ തന്നെ സംസ്ഥാനത്ത് വേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകൾ വെട്ടിക്കുറച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കോവിഡ് കണക്കുകൾ കുറച്ചു കാണിക്കാനാണ് സർക്കാർ ടെസ്റ്റുകൾ കുറയ്ക്കുന്നതെന്നാണ് ആരോപണം. വാക്‌സിനേഷനും കേരളത്തിൽ മന്ദഗതിയിലാണ്. രണ്ടാം ഡോസ് വാക്‌സിൻ ഇതുവരെ ഭൂരിഭാഗം പേർക്കും ലഭിച്ചിട്ടില്ലെന്ന് പരാതി ഉയരുന്നുണ്ട്.
Post Your Comments