Latest NewsIndiaInternational

സ്ത്രീകൾക്ക് പഠിക്കാന്‍ പോലും അവകാശമില്ലെന്ന വാർത്ത വരുമ്പോൾ സ്ത്രീകളെ ആദരിച്ച് ലോകശ്രദ്ധ നേടി ഇന്ത്യയുടെ കുതിപ്പ്

അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന താലിബാന്റെ വാക്കുകളെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് അഫ്ഗാന്‍ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റായ നിലോഫര്‍ റഹ്മാനി

ന്യൂഡൽഹി: താലിബാന്റെ സ്ത്രീ വിരുദ്ധ വാര്‍ത്തകളാണ് ലോകമെങ്ങും ഇപ്പോൾ മുഴങ്ങുന്നത്. അതിനിടെ അയൽ രാജ്യമായ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പദവി നല്‍കി മാതൃക കാട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം. ഇന്ത്യന്‍ സൈന്യത്തിന്റെ സെലക്ഷന്‍ ബോര്‍ഡിന്റെ തീരുമാനം പ്രതിരോധമന്ത്രാലയമാണ് അറിയിച്ചത്.

കോര്‍ ഓഫ് സിഗ്‌നല്‍സില്‍നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സംഗീത സര്‍ദാന, ഇ.എം.ഇ. കോറില്‍ നിന്നുള്ള ലെഫ്റ്റനന്റ് കേണല്‍ സോണിയാ ആനന്ദ്, ലെഫ്റ്റനന്റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എന്‍ജിനിയേഴ്‌സില്‍നിന്ന് ലെഫ്റ്റനന്റ് കേണല്‍ റീനു ഖന്ന, ലെഫ്റ്റനന്റ് കേണല്‍ റിച്ച സാഗര്‍ എന്നിവരാണ് ഓഫീസര്‍മാര്‍. കോര്‍ ഓഫ് സിഗ്‌നല്‍സ്, കോര്‍ ഓഫ് ഇലക്‌ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സ് (ഇ.എം.ഇ), കോര്‍ ഓഫ് എന്‍ജിനിയേഴ്‌സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണല്‍ (ടൈം സ്‌കെയില്‍) പദവി നല്‍കുന്നത് ഇതാദ്യമാണ്.

ദിവസവും വെടിയൊച്ചകള്‍ മുഴങ്ങുന്ന അഫ്ഗാനിസ്താനെ അന്താരാഷ്ട്രസമൂഹം കൈകോര്‍ത്ത് രക്ഷിക്കണമെന്ന് ഇന്ത്യന്‍ ദൗത്യത്തില്‍ രക്ഷപ്പെട്ടെത്തിയ പാര്‍ലമെന്റംഗം ഡോ. അനാര്‍ക്കലി കൗര്‍ ഹോനരിയാര്‍ അഭ്യര്‍ഥിച്ചു. താലിബാന്‍ പറയുന്നതല്ല ഇസ്‌ലാമിലെ ശരിയത്തെന്നും അവര്‍ പറഞ്ഞു. അഫ്ഗാനിസ്താനില്‍ പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിം ഇതര വനിതയാണ് അനാര്‍ക്കലി. പഞ്ചാബി സിഖ് അഫ്ഗാന്‍ രാഷ്ട്രീയക്കാരിയായ അവര്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്.

ഞാനും ശരിയത്തിനെക്കുറിച്ചു പഠിച്ചിട്ടുണ്ട്. താലിബാന്‍ വ്യാഖ്യാനിക്കുന്നതു പോലുള്ളതല്ല ഇസ്‌ലാമിലെ ശരിയത്ത്. ഇരുപതുവര്‍ഷം മുമ്ബ് ഭരണം പിടിച്ചപ്പോള്‍ അഫ്ഗാനിസ്താനിലെ സിഖുകാര്‍ക്കും ഹിന്ദുക്കള്‍ക്കും ഒരവകാശവുമില്ലെന്നായിരുന്നു താലിബാന്റെ ചിന്ത. ഇത്തവണ ആദ്യമായി മാധ്യമങ്ങളോടു സംസാരിച്ചപ്പോഴും ഇവരെക്കുറിച്ചൊന്നും മിണ്ടിയില്ല. അവര്‍ക്ക് ഭാവിയില്‍ എന്തെങ്കിലും അവകാശങ്ങളുണ്ടാവുമോയെന്നും അറിയില്ലെന്നും അനാര്‍ക്കലി ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന താലിബാന്റെ വാക്കുകളെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് അഫ്ഗാന്‍ വ്യോമസേനയിലെ ആദ്യ വനിതാ പൈലറ്റായ നിലോഫര്‍ റഹ്മാനി. ഐക്യരാഷ്ട്ര സംഘടനയുടെ റെഫ്യൂജി ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം മെയ് മുതല്‍ രാജ്യം വിട്ടവരില്‍ 80 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ്.

താലിബാന്‍ പറയുന്ന പ്രകാരം ശരീഅത്ത് നിയമം നടപ്പില്‍ വരുത്തിയാല്‍ തങ്ങള്‍ക്ക് ജോലി ചെയ്യാനോ വിദ്യാഭ്യാസം നേടാനോ കഴിയില്ലെന്ന് അഫ്ഗാനിലെ സ്ത്രീകള്‍ ഭയക്കുന്നു. ജനങ്ങളുടെ ജീവനൊന്നാകെ അപകടത്തിലാണ് അഫ്ഗാനില്‍. ഉള്ളതെല്ലാം ഉപേക്ഷിച്ച്‌ അവര്‍ ഓടിപ്പോവേണ്ടിവരുന്നു. ഒരു ജോലിയും വരുമാനവുമില്ലാത്ത പാവപ്പെട്ടവരുടെ വീടുകളില്‍ കയറി താലിബാന്‍കാര്‍ ഭക്ഷണവും മറ്റും നല്‍കണമെന്നു നിര്‍ബന്ധിക്കുന്നു. അവിടെ വ്യാപകമായി കൊള്ള നടക്കുന്നു. ഇതെല്ലം മറച്ചുവെച്ചാണ് താലിബാന്റെ പ്രസ്താവനകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button