KeralaLatest NewsNews

കൃഷിമന്ത്രിയുടെ പേരിൽ വ്യാജ സന്ദേശം: നടപടി ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നൽകി

തിരുവനന്തപുരം: കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ പേരും ഔദ്യോഗിക പദവിയും ദുരുപയോഗം ചെയ്ത് വ്യാജ ഇ-മെയിൽ സന്ദേശം. വിവിധ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഇ-മെയിൽ വിലാസങ്ങളിലേക്ക് വ്യാജ സന്ദേശം അയച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് കേരള പോലീസ് മേധാവിയോട് കൃഷിമന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു.

Read Also: ചണ്ഡിഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേര്: എംബി രാജേഷിന്റെ വാദം പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ

മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് മന്ത്രിമാരുടെ ഔദ്യോഗിക ഇ-മെയിലിലേക്കും നിയമ വകുപ്പ് സെക്രട്ടറി, എൻട്രൻസ് കമ്മീഷണർ, ജലസേചന വിഭാഗം ചീഫ് എൻജിനീയർ, ധനകാര്യം (ബജറ്റ്) വിങ്, ഐ. ടി. (സി) ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയവരുടെ ഔദ്യോഗിക ഇ മെയിലിലേക്കുമാണ് വ്യാജ സന്ദേശം ലഭിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. കൃഷി വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക ഇ-മെയിൽ വിലാസം min.agri@kerala.gov.in ആണെന്നും കൃഷിവകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read Also: കോവിഡ് നിയന്ത്രണം: കല്യാണത്തിന് ക്ഷണിക്കാത്ത നവവരനെ സുഹൃത്ത് മര്‍ദ്ദിച്ച് അവശനാക്കിയാതായി പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button