സാധാരണഗതിയില്‍ ആരോഗ്യത്തെ കുറിച്ച് അത്രയും ഉത്കണ്ഠയുളളവര്‍ അരിഭക്ഷണം കുറച്ച് ഗോതമ്പ് കൂടുതലായി ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഗോതമ്പിനുമുണ്ട് ഒരു ദോഷവശം. ഇതെന്താണെന്നല്ലേ? ഗോതമ്പിലടങ്ങിയിരിക്കുന്ന ‘ഗ്ലൂട്ടെണ്‍’ എന്ന പ്രോട്ടീനാണ് യഥാര്‍ത്ഥത്തില്‍ പ്രശ്നക്കാരന്‍. ഇത് ചിലയാളുകളില്‍ കുടല് സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ട്.
ധാരാളം ഫൈബര്‍, വിറ്റാമിന്‍-ബി, നിയാസിന്, തയാമിന്‍, ഫോളേറ്റ്, സിങ്ക്, മഗ്നീഷ്യം, അയേണ്‍, മാംഗനീസ് പോലുള്ള ധാതുക്കള്‍- അങ്ങനെ നമുക്കാവശ്യമായ ഒരുപിടി ഘടകങ്ങള്‍ ഒന്നിച്ച് നല്കുന്ന ഭക്ഷണമെന്ന് ഗോതമ്പ് . ഇത് കൂടാതെ ‘ഗ്ലൂട്ടെണ്‍’ ഇള്‍പ്പെടെ ഗോതമ്പിലുള്ള ചില പ്രോട്ടീനുകള്‍ ചിലരില്‍ അലര്‍ജിക്കും കാരണമാകാറുണ്ട്. തൊണ്ടയിലും വായയിലും ചെറിയ തോതില്‍ ചൊറിച്ചിലും അസ്വസ്ഥതയും വീക്കവും ഉണ്ടാവുക, ശ്വാസതടസ്സം നേരിടുക, ക്ഷീണം, വയറിളക്കം, കണ്ണ് കടിക്കുക- ഇങ്ങനെയെല്ലാമായിരിക്കും ഈ അലര്‍ജിയുടെ ലക്ഷണം.
Post Your Comments