Latest NewsNewsIndia

പ്ര​തി​ദി​നം 4 ല​ക്ഷം വ​രെ പേ​ര്‍​ക്ക്​ രോ​ഗം ബാ​ധി​ച്ചേ​ക്കാം: മൂന്നാം തരംഗം ഒക്​ടോബറില്‍, കുട്ടികളില്‍ അതീവ ജാഗ്രത

2015 ലെ ​പാ​ര്‍​ല​​മെന്‍റ​റി സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി ക​ണ്ടെ​ത്ത​ല്‍​ പ്ര​കാ​രം രാ​ജ്യ​ത്തെ 82 ശ​ത​മാ​നം പ്രാഥമിക ​ആരോഗ്യ കേ​ന്ദ്രങ്ങളിലും കു​ട്ടി​ക​ള്‍​ക്കു​ള്ള ഡോ​ക്​​ട​ര്‍​മാ​രു​ടെ കു​റ​വു​ള്ള​തും​ റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ന്യൂ​ഡ​ല്‍ഹി: രാ​ജ്യ​ത്ത് ഒ​ക്ടോ​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ കോ​വി​ഡ്​ മൂ​ന്നാം ത​രം​ഗം അതീവഗുരുതരമായി കു​ട്ടി​ക​ളി​ല്‍ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് ​വി​ദ​ഗ്​​ധ സ​മി​തി മു​ന്ന​റി​യി​പ്പ്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഡി​സാ​സ്​​റ്റ​ര്‍ മ​ാ​നേ​ജ്​​മെന്‍റ്​ രൂ​പ​വ​ത്​​ക​രി​ച്ച വി​ദ​ഗ്​​ധ സ​മി​തി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്​ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. മൂ​ന്നാം ത​രം​ഗ​ത്തി​ല്‍​ പ്ര​തി​ദി​നം നാ​ലു ല​ക്ഷം വ​രെ പേ​ര്‍​ക്ക്​ രോ​ഗം ബാ​ധി​ച്ചേ​ക്കാ​മെ​ന്നാ​ണ്​​ നി​തി ആ​യോ​ഗ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. രാ​ജ്യ​ത്ത്​ ര​ണ്ടു ല​ക്ഷം ഐ.​സി.​യു ബെ​ഡു​ക​ള്‍ സ​ജ്ജ​മാ​ക്ക​ണ​മെ​ന്ന്​ നി​തി ആ​യോ​ഗ്​ അം​ഗം വി.​കെ. പോ​ള്‍ കേ​ന്ദ്ര​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടാം കോ​വി​ഡ്​ ത​രം​ഗ​ത്തി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം പ്ര​ക​ട​മാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മൂ​ന്നാം ത​രം​ഗം സം​ബ​ന്ധി​ച്ച്‌​ നി​തി ആ​യോ​ഗും കേ​ന്ദ്ര​ത്തി​ന്​ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി​യി​ട്ടു​ണ്ട്. മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ അ​തി​ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​ന് ജൈ​വ​ശാ​സ്ത്ര​പ​ര​മാ​യി തെ​ളി​വു​ക​ളി​ല്ല. എ​ന്നാ​ല്‍, മു​തി​ര്‍​ന്ന​വ​ര്‍​ക്ക്​ ഉ​ണ്ടാ​യ പ്ര​ശ്​​ന​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്കും ഉ​ണ്ടാ​കാം.

Read Also: മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഈ ചിത്രങ്ങൾ ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെ നൊസ്റ്റാള്‍ജിയ: ചിന്ത ജെറോം

കു​ട്ടി​ക​ളി​ല്‍ വ്യാ​പ​ക രോ​ഗ​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ശി​ശു​രോ​ഗ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും ഡോ​ക്ട​ര്‍മാ​ര്‍ ഉ​ള്‍​പ്പെ​ടെ ജീ​വ​ന​ക്കാ​രെ​യും വെന്‍റി​ലേ​റ്റ​റു​ക​ളും പീ​ഡി​യാ​ട്രി​ക് ഐ.​സി.​യു​ക​ളും ആം​ബു​ല​ന്‍സു​ക​ളും ഉ​ള്‍​പ്പെ​ടെ സം​വി​ധാ​ന​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ക്ക​ണം. രോ​ഗ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ളോ​ടൊ​പ്പം ര​ക്ഷാ​ക​ര്‍ത്താ​ക്ക​ള്‍ക്ക്​ ക​ഴി​യാ​ന്‍ സം​വി​ധാ​ന​മു​ള്ള കോ​വി​ഡ്​ വാ​ര്‍ഡു​ക​ള്‍ സ​ജ്ജ​മാ​ക്ക​ണം. അ​നാ​രോ​ഗ്യ​വും വൈ​ക​ല്യ​ങ്ങ​ളു​മു​ള്ള കു​ട്ടി​ക​ള്‍ക്ക് മു​ന്‍ഗ​ണ​നാ​ടി​സ്ഥാ​ന​ത്തി​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍ക​ണം.

കു​ട്ടി​ക​ളി​ലെ മാ​ന​സി​ക പ്ര​ശ്​​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്ക​ണമെന്നും കോ​വി​ഡ് സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ളി​ല്‍ പെ​ണ്‍കു​ട്ടി​ക​ള്‍ക്കും സ്ത്രീ​ക​ള്‍ക്കും വി​വേ​ച​നം ഉ​ണ്ടാ​ക​രു​തെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. 2015 ലെ ​പാ​ര്‍​ല​​മെന്‍റ​റി സ്​​റ്റാ​ന്‍​ഡി​ങ്​ ക​മ്മി​റ്റി ക​ണ്ടെ​ത്ത​ല്‍​ പ്ര​കാ​രം രാ​ജ്യ​ത്തെ 82 ശ​ത​മാ​നം പ്രാഥമിക ​ആരോഗ്യ കേ​ന്ദ്രങ്ങളിലും കു​ട്ടി​ക​ള്‍​ക്കു​ള്ള ഡോ​ക്​​ട​ര്‍​മാ​രു​ടെ കു​റ​വു​ള്ള​തും​ റി​പ്പോ​ര്‍​ട്ടി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button