KeralaLatest NewsNews

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് കേസെടുത്തത് ഏഴായിരത്തിലധികം പേർക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിങ്കളാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 1273 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 470 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 1553 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 7163 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 42 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ഇതിനേക്കാള്‍ ഭേദം താലിബാന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു: അമേരിക്ക വഞ്ചിച്ചെന്ന് അഫ്ഗാന്‍ പൗരന്മാര്‍

തിരുവനന്തപുരം സിറ്റിയിൽ 157 കേസുകൾ രജിസ്റ്റർ ചെയ്തു. 19 പേരാണ് അറസ്റ്റിലായത്. 73 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 189 കേസുകൾ രജിസ്റ്റർ ചെയ്യുകയും 42 പേർ അറസ്റ്റിലാകുകയും 85 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 26 കേസുകളും കൊല്ലം സിറ്റിയിൽ 375 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: അമേരിക്കൻ സൈനികവിമാനത്തിൽ നിന്ന് വീണു മരിച്ചവരെ പരിഹസിക്കുന്ന ടിഷർട്ട്: കമ്പനിക്കെതിരെ പ്രതിഷേധം ശക്തം

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 157, 19, 73
തിരുവനന്തപുരം റൂറൽ – 189, 42, 85
കൊല്ലം സിറ്റി – 375, 23, 23
കൊല്ലം റൂറൽ – 26, 26, 75
പത്തനംതിട്ട – 45, 43, 77
ആലപ്പുഴ – 15, 6, 26
കോട്ടയം – 59, 56, 311
ഇടുക്കി – 47, 4, 5
എറണാകുളം സിറ്റി – 69, 18, 19
എറണാകുളം റൂറൽ – 70, 15, 117
തൃശൂർ സിറ്റി – 5, 10, 4
തൃശൂർ റൂറൽ – 10, 21, 43
പാലക്കാട് – 23, 24, 45
മലപ്പുറം – 59, 56, 181
കോഴിക്കോട് സിറ്റി – 6, 6, 5
കോഴിക്കോട് റൂറൽ – 40, 42, 3
വയനാട് – 20, 0, 50
കണ്ണൂർ സിറ്റി – 33, 33, 135
കണ്ണൂർ റൂറൽ – 0, 0, 84
കാസർഗോഡ് – 25, 26, 192

Read Also: സെപ്റ്റംബര്‍ 15ന് അകം എല്ലാ തകരാറും പരിഹരിക്കണം: ഇന്‍ഫോസിസിന് അന്ത്യശാസനം നല്‍കി ധനമന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button