കാഞ്ഞിരപ്പള്ളി: കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേൽപ്പിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി മാത്യു കുളങ്ങരയെയാണ് നാലുപേരടങ്ങുന്ന സംഘം
രാത്രി വീട്ടില്‍ കയറി വെട്ടി പരിക്കേല്പിച്ചത്. ഗുരുതര പരിക്കേറ്റ മാത്യുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആനക്കല്ല് ഒന്നാംമൈല്‍ ഭാഗത്ത് താമസിക്കുന്ന മാത്യുവിന്റെ വീട്ടില്‍ തിരുവോണദിവസം രാത്രി 11ഓടെ നാലുപേരടങ്ങുന്ന സംഘം എത്തുകയും ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും കതക് പൊളിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളംകേട്ട് പുറത്തിറങ്ങിയ മാത്യുവിനെ സംഘം ബലമായി പിടിച്ചു മുറ്റത്തിന് പുറത്തേക്ക് കൊണ്ടുപോവുകയും തലക്ക് കല്ലിന് ഇടിക്കുകയും വെട്ടിപ്പരിക്കേല്പ്പിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിൽ മാത്യുവിന്റെ ഭാര്യക്കും പിതാവിനും പരിക്കുണ്ട്. പിടിച്ചുമാറ്റുവാന്‍ ഓടിയെത്തിയ ഭാര്യയെയും പിതാവിനെയും സംഘം ഉപദ്രവിക്കുകയായിരുന്നു. പ്രതികള്‍ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാ ആക്രമണങ്ങൾക്കെതിരെ വലിയ രീതിയിൽ തന്നെ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
Post Your Comments