ഷിന്‍ജിയാംഗ് : ഗുരുതര പ്രശ്നങ്ങള്‍ കണ്ടെത്തിയതിനാല്‍ ചൈനയില ഒരു ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് പൂട്ടണമെന്ന് പദ്ധതിയില്‍ പങ്കാളിത്തമുണ്ടായിരുന്ന ഫ്രഞ്ച് അധികൃതര്‍ ആവശ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു. തെക്കന്‍ ഗുവാംഗ്ഡോംഗ് പ്രവിശ്യയിലെ തൈഷന്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റിലെ ഫ്യുവല്‍ റോഡുകളില്‍ കേടുപാട് കണ്ടെത്തിയതാണ് ഫ്രഞ്ച് കമ്പനി പിന്മാറിയത്. എന്നാൽ ഇപ്പോൾ ചൈനയുടെ ആണവ പരീക്ഷണങ്ങളെക്കുറിച്ചു പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.
അമേരിക്കയേയും റഷ്യയേയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ ആണവ ശക്തിയായി മാറാനുള്ള ചൈനയുടെ ശ്രമങ്ങളിൽ 1.94 ലക്ഷം പേര്‍ക്ക് ജീവൻ നഷ്ടമായെന്ന് റിപ്പോര്‍ട്ട്. മാദ്ധ്യമ പ്രവര്‍ത്തകന്‍ പീറ്റര്‍ സൂസ്യുവാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. 1964നും 1996നും ഇടയില്‍ ചൈന വിജയകരമായി നടത്തിയ 45 ആണവ പരീക്ഷണങ്ങളുടെ ഫലമായാണ് ഇത്രയും മനുഷ്യന്‍ ജീവന്‍ നഷ്ടമായതെന്ന് അമേരിക്കന്‍ മാസികയായ ദ നാഷണല്‍ ഇന്ററസ്റ്റില്‍ പീറ്റര്‍ സൂസ്യു എഴുതിയ ലേഖനത്തില്‍ പറയുന്നു.
read also: സംസ്ഥാനത്തിന് 6.06 ലക്ഷം ഡോസ് വാക്സിൻ കൂടി: ചൊവ്വാഴ്ച്ച വാക്‌സിൻ നൽകിയത് 3.14 ലക്ഷം പേർക്ക്
ആണവ പരീക്ഷണങ്ങളുടെ ഫലമായുള്ള റേഡിയേഷനേറ്റതിന്റെ ഫലമായി ഏകദേശം 1,94,000 പേര്‍ക്ക് ജീവന്‍ നഷടമായെന്നു ലേഖനത്തിൽ പീറ്റർ പറയുന്നു. ഏകദേശം 1.2 ദശലക്ഷം പേര്‍ക്ക് ലുക്കീമിയ, ക്യാന്‍സര്‍, മറ്റ് ഗുരുതര രോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന തരത്തില്‍ വികിരണമേറ്റിരിക്കാമെന്നും പീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.
3.3 മെഗാടണ്‍ വികിരണമാണ് ആണവ പരീക്ഷണങ്ങളിലൂടെ പുറന്തള്ളപ്പെടുന്നത്. ഷിന്‍ജിയാംഗ് മേഖല അപകടകരമായ അവസ്ഥയിലാണ്. ഷിന്‍ജിയാംഗ് പ്രദേശത്ത് ജീവിക്കുന്ന 20 ദശലക്ഷം മനുഷ്യര്‍ക്കും ആണവ വികിരണം തങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നത് സംബന്ധിച്ച് അറിവില്ലെന്നും 1964 നും 1969നും ഇടയില്‍ നടത്തിയ നാല് ഡസനോളം ആണവ പരീക്ഷണങ്ങളുടെ ഫലമായി റേഡിയോ ആക്ടീവായ പൊടി ഷിന്‍ജിയാംഗ് പ്രദേശമാകെ വ്യാപിക്കുകയും ആയിരക്കണക്കിന് പേര്‍ അതുവഴി മരിച്ചിരിക്കാമെന്നും പീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments