Latest NewsKeralaNews

വിക്കിപീഡിയ നോക്കിയല്ല ചരിത്രകാര്യങ്ങള്‍ പറയേണ്ടത്: സി.പി.എമ്മിനെതിരെ ബി.ഗോപാലകൃഷ്ണന്‍

യഥാര്‍ത്ഥ സ്വാതന്ത്യസമര സേനാനികളോട് ഐ.സി.എച്ച്.ആര്‍ നീതി പുലര്‍ത്തി

തൃശ്ശൂര്‍ : വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉള്‍പ്പെടെ 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ഐ.സി.എച്ച്.ആര്‍. ശുപാര്‍ശ നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഐ.സി.എച്ച്.ആറിന്റെ നടപടി ഉചിതമാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഈ നടപടി സ്വാതന്ത്യ സമര സേനാനികളോടുള്ള ആദരവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യഥാര്‍ത്ഥ സ്വാതന്ത്യസമര സേനാനികളോട് ഐ.സി.എച്ച്.ആര്‍ നീതി പുലര്‍ത്തി. വാരിയന്‍കുന്നന്‍ ഹാജി താലിബാനിസം നടപ്പാക്കിയ തെമ്മാടിയാണ്‌. ആര്‍ക്കോ വേണ്ടി ചെണ്ടകൊട്ടുന്നവരല്ല ഇന്നത്തെ ഐ.സി.എച്ച്.ആര്‍. എന്ന് ഈ നടപടിയിലൂടെ തെളിയിക്കുന്നു. വാരിയന്‍ കുന്നന്റെ ലഹളക്ക് നിഗൂഢത ഉണ്ടന്ന് ഇ.എം.എസ്. പറഞ്ഞിരുന്നു. സ്വാതന്ത്യസമരമായിരുന്നങ്കില്‍ എന്തിന് ഇ.എം.എസ്. വീട് ഉപേക്ഷിച്ച് പോയെന്ന് സി.പി.എം. വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Read Also  :  അഫ്ഗാനില്‍ താലിബാന് അധികനാള്‍ പിടിച്ചുനില്‍ക്കാനാകില്ലെന്ന് റിപ്പോര്‍ട്ട് , ജനങ്ങള്‍ രണ്ടും കല്‍പ്പിച്ച്

വാരിയന്‍കുന്നന്റെ കാര്യത്തില്‍ കോലഹലമല്ല, കാര്യം പറഞ്ഞതാണ്. കാര്യങ്ങള്‍ ചരിത്ര യാഥാര്‍ത്ഥ്യങ്ങളാണ്. അത് കോലാഹലമാണന്ന് തോന്നുന്നതാണ് അര്‍ഥശൂന്യം. എം.ബി. രാജേഷ് വിക്കിപീഡിയ നോക്കിയല്ല ചരിത്രകാര്യങ്ങള്‍ പറയേണ്ടത്. വാരിയന്‍കുന്നന്റെ പേരിലെ എത് ചരിത്രരേഖയിലാണ് ഭഗത് സിങ്ങിനെ ഉപമിച്ച വാരിയന്‍കുന്നന്റെ മൊഴികളുള്ളതെന്ന് വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button