
തിരൂര്‍: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിരന്തരമായി തട്ടിപ്പുകൾ നടത്തിയ പ്രതിയെ പിടികൂടി പോലീസ്. പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി, പറവണ്ണ ആലിന്‍ചുവട് അമ്പലപ്പറമ്പില്‍ നസീറുദ്ദീനാണ് വീണ്ടും പോക്സോ കേസിൽ തന്നെ പോലീസിന്റെ പിടിയിലായത്. പലതരത്തിലുള്ള തട്ടിപ്പുകൾ വിവിധ പ്രദേശങ്ങളിൽ സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു പ്രതി.
പറവണ്ണ പ്രദേശത്ത് വ്യാജ സിദ്ധന് ചമഞ്ഞു ചികിത്സ നടത്തിയിരുന്ന ഇയാള്‍ ആറ് വിവാഹം കഴിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഒരുവര്‍ഷം മുൻപ് 13കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഇയാള്‍ക്കെതിരെ കഴിഞ്ഞ ദിവസം കുടുംബം പരാതി നല്‍കിയിരുന്നു. ഈ കേസിലാണ് തിരൂര്‍ സി.ഐ എം.ജെ ജിജോയുടെ നേതൃത്വത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ ആറുമാസം മുൻപ് മറ്റൊരു പോക്സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയയാളാണ് നസീറുദ്ദീൻ. തട്ടിപ്പ് പതിവാക്കിയ ഇയാളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷിച്ചു വരികയാണ്.
Post Your Comments