പറ്റ്ന: സഹോദരി-സഹോദര ബന്ധത്തിന്റെ മഹത്തായ സന്ദേശമുയര്‍ത്തിയാണ് രാജ്യം രക്ഷാബന്ധന് ആഘോഷിക്കുന്നത്. ഈ ദിനത്തിൽ വ്യത്യസ്തമായ രീതിൽ ഒരു ആഘോഷവുമായി എത്തിയ യുവാവിന് ദാരുണാന്ത്യം. പാമ്പു പിടുത്തക്കാരനായ മന്മോഹന് എന്ന യുവാവാണ് മരണപ്പെട്ടത്.
പാമ്പുകള്‍ക്കൊപ്പം രക്ഷാബന്ധന് ദിനം ആഘോഷിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ശരാനിലെ മാഞ്ചി പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. രണ്ട് പാമ്പിനെ പിടികൂടിയ ശേഷം ചേര്‍ത്തുപിടിച്ച് വാലില്‍ രാഖി കെട്ടുന്നതിനിടെ അതിലൊരു പാമ്ബ് 25കാരനെ ഇഴഞ്ഞുവന്ന് കൊത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഴിഞ്ഞ പത്തുവര്‍ഷമായി പാമ്ബുപിടുത്തം നടത്തുന്നയാളാണ് മരിച്ച മൻമോഹൻ. ഇയാള്‍ പലര്‍ക്കും വിഷചികിത്സയും നല്‍കിയിരുന്നു
Post Your Comments