News

അഫ്ഗാൻ ഒരു പാഠം, അവരെ വളർത്തിയത് ആരെന്ന് എല്ലാവർക്കും അറിയാം: താലിബാന് വീരപരിവേഷം നൽകിയവർക്കെതിരെ മുഖ്യമന്ത്രി

അവർ എങ്ങനെയാണ് വളർന്നത്, ആരാണ് അവരെ വളർത്തിയത് എന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം : താലിബാന് വീരപരിവേഷം നൽകാൻ ചില മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് അങ്ങേയറ്റം ഖേദകരമാണ്. അഫ്ഗാൻ ഒരു പാഠമാണ്. മതതീവ്രവാദത്തിന്റെ തീ ആളിപ്പടർത്തിയാൽ മനുഷ്യൻ അതിൽ തന്നെ എരിഞ്ഞടങ്ങും എന്ന പാഠം. അവർ എങ്ങനെയാണ് വളർന്നത്, ആരാണ് അവരെ വളർത്തിയത് എന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിക്കും മതത്തിനും അതീതമായ മനുഷ്യത്വം ഉയർത്തിപ്പിടിച്ചു കൊണ്ട് മുന്നോട്ടു പോകാൻ കഴിയണം. അപ്പോഴേ ഗുരുവിനെ സ്‌നേഹിക്കുന്നുവെന്ന് പറയാനാകൂ. അദ്ധ്യാത്മിക രംഗത്ത് പ്രവർത്തിച്ച ഗുരുക്കന്മാർ ധാരാളം ഉണ്ട്. എന്നാൽ ആ പ്രവർത്തനത്തിലൂടെ ജന്മനാടിന്റെ ചരിത്രം തന്നെ വിജയകരമായി മാറ്റി എഴുതാനുള്ള ആയുധമാക്കിയ ഒരാളേയുള്ളൂ, അത് ശ്രീ നാരായണ ഗുരുവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : എം ബി രാജേഷിന്റെ വാരിയംകുന്നൻ ‘സ്നേഹം’: ഭഗത് സിംഗിനെ അപമാനിച്ച സ്പീക്കർക്കെതിരെ പോലീസ് കേസ്

ജാതിക്ക് അതീതമായി ഗുരു ഉയർത്തി പിടിച്ച മാനവികതയുടെ സമീപനം അതേപടി നിലനിർത്താൻ കഴിയുന്നുണ്ടോ എന്ന് നാം ചിന്തിക്കണം. ഒരു പ്രത്യേക ജാതി മാത്രം മതിയെന്നോ ഒരു പ്രത്യേക മതം മാത്രം മതിയെന്നോ അല്ല ഗുരു പറഞ്ഞത്. സ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ട് വയ്‌ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button