KeralaNattuvarthaLatest NewsIndiaNews

കേരളത്തിലെ ജയിലുകളിൽ ജീവിതം സുഖപ്രദം: കർണാടകയിലെ കൊടും കുറ്റവാളിയെ കേരള സെല്ലുകൾ മാടി വിളിച്ചെന്ന് പോലീസ്

കൊല്ലം: കേരളത്തിലെ ജയിലുകളിൽ ജീവിതം സുഖപ്രദമായത് കൊണ്ട് കർണാടകയിലെ ജയിലിൽ നിന്ന് ട്രാൻസ്ഫർ ലഭിക്കാൻ ഒരു കൊടും കുറ്റവാളി ചെയ്ത ഭീഷണി ഫോൺ കാൾ ആണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതി കൊല്ലത്തെ ന്യായാധിപനെ വധിക്കുമെന്ന് ഫോണില്‍ പൊലീസിനോട് ഭീഷണിപ്പെടുത്തിയത് കേരളത്തിലെ ജയിലില്‍ എത്താന്‍ വേണ്ടിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍.

Also Read:രേഖകള്‍ എല്ലാമുണ്ടായിട്ടും പിഴ ചുമത്തുന്നു: പൊലീസിനെതിരെ ലോറി ഡ്രൈവർ

കൊല്ലം ഈസ്റ്റ് പൊലീസ് മൈസൂര്‍ ജയിലിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കേരളത്തിലെ ജയിലിലേക്ക് വരാനുള്ള ഇഷ്ടം പ്രകടിപ്പിച്ചത്. കേരളത്തിലെ ജയിലുകളിലെ സൗകര്യം അറിഞ്ഞാണത്രേ കേരളത്തില്‍ കേസുണ്ടാക്കി ഇങ്ങോട്ട് മാറാൻ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി.

അഡാഹോസ് പുല്ലാട്ട് ഹൗസില്‍ ജയേഷ് എന്നയാൾക്കാണ് ഇത്തരത്തിൽ ഒരു മോഹമുദിച്ചത്. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ. ‘ഞാന്‍ മൂന്ന് പേരെ ഇല്ലാതാക്കും. അതിലൊന്ന് കൊല്ലത്തെ ന്യായാധിപനായിരിക്കും’. എന്നായിരുന്നു ജയേഷിന്റെ ഭീഷണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button