തിരുവനന്തപുരം: കോണ്‍ഗ്രസില്‍ പുനഃസംഘടനാ ചര്‍ച്ചകളില്‍ തര്‍ക്കം തുടരുന്നതിനിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വീണ്ടും ഡല്‍ഹിക്ക് പോയേക്കും. കെ.പി.സി.സി സമര്‍പ്പിച്ച പട്ടികയില്‍ ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ ധാരണ സൃഷ്ടിക്കുകയാണ് സുധാകരന്‍റെ ലക്ഷ്യം.
ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക കെ.പി.സി.സി ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചെങ്കിലും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം എടുത്തിട്ടില്ല. യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന വേണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡിനുണ്ട്. സ്ത്രീ സാന്നിധ്യവും സാമുദായിക പരിഗണനയും കണക്കിലെടുത്താല്‍ പട്ടികയില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അതൃപ്തി കൂടി ഹൈക്കമാന്‍ഡ് കണക്കിലെടുക്കാന്‍ കെ.പി.സി.സി പട്ടിക ഇതേപടി അംഗീകരിക്കാന്‍ ഇടയില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ഡല്‍ഹിക്ക് പോകാന്‍ കെ സുധാകരന്‍ ആലോചിക്കുന്നത്. ഇന്നോ നാളയോ സുധാകരന്‍ ഡല്‍ഹിക്ക് പോകുമെന്നാണ് സൂചനകള്‍.
Read Also: താലിബാന്‍ രാജ്യത്തിന്റെ അധികാരം പിടിച്ചതോടെ അഫ്ഗാന്‍ പോകുന്നത് 20 വര്‍ഷം പിന്നിലേയ്ക്ക്
ഇതിനിടയില്‍ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഹൈക്കമാന്‍ഡ് തുടരും. ഇതും പ്രഖ്യാപനം വൈകുന്നതിന് ഇടയാക്കുന്നു. എന്നാല്‍ പ്രഖ്യാപനം ഇനിയും വൈകരുതെന്ന നിലപാടിലാണ് കെ.പി.സി.സി അധ്യക്ഷനും വര്‍ക്കിങ്ങ് പ്രസിഡന്‍റുമാരുമുള്ളത്. ഗ്രൂപ്പുകളാവട്ടെ പൂര്‍ണ അവഗണന ഉണ്ടായാല്‍ സംസ്ഥാന നേതൃത്വത്തോട് നിസഹകരണത്തിലേക്ക് കടക്കുമെന്ന കടുത്ത നിലപാടിലാണ്.
Post Your Comments