തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുമായി സപ്ലൈകോയില്‍ ഇടനിലക്കാർ വിലസിയിട്ടും നടപടിയെടുക്കാതെ സർക്കാർ. ഉന്നത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുണ്ടായിട്ടും സർക്കാർ വിഷയത്തെ ഗൗരവമായി കാണുന്നില്ല. ടെണ്ടര്‍ നടപടികള്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ സർക്കാരിന് കത്തയച്ചു.
Also Read:60 അടി വലിപ്പത്തില്‍ പൂക്കളില്‍ തീര്‍ത്ത ശ്രീനാരായണഗുരുദേവ ചിത്രം, ചിലവായത് ലക്ഷങ്ങൾ
സപ്ലൈകോ മുന്‍ മാനേജിങ് ഡയറക്ടര്‍ രാഹുലും ഭക്ഷ്യ വകുപ്പ് സെക്രട്ടറി വേണുഗോപാലും ആണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. നാല് മാസം മുൻപാണ് സര്‍ക്കാരിന് ഈ കത്ത് നല്‍കിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കത്ത് കിട്ടി നാല് മാസമായിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സപ്ലൈകോയിലെ വിതരണക്കാരുടെ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നും കത്തിൽ പറയുന്നു. സപ്ലൈക്കോയ്ക്ക് മാത്രം സാധനങ്ങള്‍ നല്‍കാന്‍ കോക്കസായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ടെണ്ടര്‍ മാനദണ്ഡങ്ങള്‍ പൊളിച്ചെഴുതണമെന്നാണ് കത്തിലെ പ്രധാന നിര്‍ദേശം. ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ നല്‍കണമന്നും കത്തില്‍ പറയുന്നുണ്ട്.
Post Your Comments