ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം മുഴുവന്‍ മാത്രമല്ല ലോകം മുഴുവന്‍ ആരാധകരുള്ള നേതാവാണ്. എന്നാല്‍ ഇവരുടെയൊക്കെ ആരാധന എന്തായാലും ഫഹീം നസീര്‍ ഷായോളം വരില്ലെന്ന് ഉറപ്പാണ്. കശ്മീരിലെ ശ്രീനഗര്‍ മുതല്‍ ദില്ലി വരെയുള്ള ഒരു യാത്രക്കാണ് ഫഹീം നസീര്‍ ഷാ ഒരുങ്ങുന്നത്. പ്രധാനമന്ത്രിയെ കാണാന്‍ 815 കിലോ മീറ്ററാണ് നസീര്‍ ഷാ താണ്ടുക. തന്റെ ഈ യാത്ര പ്രധാനമന്ത്രിയുടെ ശ്രദ്ധ നേടുമെന്നും, അതിലൂടെ അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്നുമാണ് നസീര്‍ ഷായുടെ പ്രതീക്ഷ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയൊരു ആരാധകനാണ് താനെന്ന് നസീര്‍ ഷാ പയുന്നു. താന്‍ മോദിയെ കണ്ടാല്‍ വിദ്യാഭ്യാസമുണ്ടായിട്ടും തൊഴില്‍ ഇല്ലാതെ ഇരിക്കുന്ന യുവാക്കളെ കുറിച്ചാണ് സംസാരിക്കുക. വ്യാവസായിക മേഖല കശ്മീരില്‍ വികസിപ്പിക്കുന്നതിനെ കുറിച്ചും സംസാരിക്കുമെന്ന് നസീര്‍ ഷാ പറഞ്ഞു. 28കാരനാണ് അദ്ദേഹം. ഒരു ഇലക്ട്രീഷ്യനാണ് അദ്ദേഹം. ശ്രീനഗറിലാണ് അദ്ദേഹം ജോലിയെടുക്കുന്നത്. മോദിയെ കാണാനുള്ള യാത്ര ഷാ ആരംഭിച്ച് കഴിഞ്ഞു.
200 കിലോ മീറ്ററോളം സഞ്ചരിച്ച് ഉദംപൂരിലെത്തിയതായി നസീര്‍ ഷാ പറഞ്ഞു. ചെറിയ ഇടവേളകള്‍ എടുത്താണ് ഷായുടെ യാത്രം. രണ്ട് ദിവസം മുമ്പാണ് ഈ യാത്ര തുടങ്ങിയത്. ഓരോ കാല്പാദം വെക്കുമ്പോഴും മോദിയെ കാണുക എന്ന കാര്യം മാത്രമാണ് മനസ്സിലുള്ളത്. നേരത്തെയും നസീര്‍ ഷാ പ്രധാനമന്ത്രിയെ കാണാനായി ശ്രമിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടരവര്‍ഷത്തോളം പല തരത്തില്‍ മോദിയെ കാണാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു.
മോദി കശ്മീര്‍ സന്ദര്‍ശനത്തിനായി വന്നപ്പോള്‍ വരെ ഈ ശ്രമങ്ങളെല്ലാം നടത്തിയിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നെ കാണാന്‍ അനുവദിച്ചില്ലെന്നും നസീര്‍ ഷാ വ്യക്തമാക്കി. ഇത്തവണ ആ മോഹം പൂവണിയുമെന്നും ഷാ പറഞ്ഞു. അതേസമയം കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെയും ഷാ പിന്തുണച്ചു. നിരവധി മാറ്റങ്ങള്‍ സംസ്ഥാനത്ത് കാണാനുണ്ട്. പ്രധാനമന്ത്രി എല്ലാ ശ്രദ്ധയും കശ്മീരിന് നല്‍കുന്നുണ്ട്.
വികസന പ്രവര്‍ത്തനങ്ങള്‍ കശ്മീരില്‍ നടക്കുന്നുണ്ടെന്നും ഷാ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി പ്രധാനമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നുണ്ട് ഷാ. മോദിയുടെ പ്രസംഗങ്ങളും നടപടികളും തന്റെ മനസ്സിനെ കീഴടങ്ങിയെന്നും ഹൃദയസ്പര്‍ശിയായിരുന്നുവെന്നും നസീര്‍ ഷാ പറഞ്ഞു. ഒരിടത്ത് മോദി പ്രസംഗിക്കുമ്പോള്‍ മുസ്ലീങ്ങളുടെ പ്രാര്‍ത്ഥന കേട്ട ഉടനെ അദ്ദേഹം പ്രസംഗം നിര്‍ത്തി. ഇത് ജനങ്ങളെയാകെ അമ്പരിപ്പിച്ചിരുന്നു. അത്തരം കാര്യങ്ങളാണ് തന്നെ മോദി ഭക്തനാക്കി മാറ്റിയതെന്ന് നസീര്‍ ഷാ പറഞ്ഞു.
Post Your Comments