Latest NewsNewsIndia

യുവാക്കൾ താലിബാനിൽ ചേരാൻ ഇന്ത്യ വഴി അഫ്ഗാനിലേക്ക്: അതിർത്തിയിൽ ബിഎസ്എഫ് സുരക്ഷ വർധിപ്പിച്ചു

വീസ ലഭിക്കാൻ എളുപ്പമായതിനാലാണു ബംഗ്ലദേശിലെ യുവാക്കൾ ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കുന്നതെന്നാണു റിപ്പോർട്ടുകൾ.

ന്യൂഡൽഹി: തീവ്ര നിലപാടുകളുള്ള ചില ‘യുവാക്കൾ’ താലിബാനിൽ ചേരുന്നതിനായി ബംഗ്ലദേശിൽനിന്ന് ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കുന്നെന്ന മുന്നറിയിപ്പുമായി ധാക്ക പൊലീസ് കമ്മിഷണർ. ഇതിനു പിന്നാലെ ഇന്ത്യ– ബംഗ്ലദേശ് അതിർത്തിയിൽ ബിഎസ്എഫ് സുരക്ഷ വർധിപ്പിച്ചു.

‘ഏതു വിധേനയും അഫ്ഗാനിസ്ഥാനിലെത്താനാണു തീവ്രവാദപരമായ നിലപാടുകളുള്ള ചില യുവാക്കളുടെ ശ്രമം. എത്രപേരുണ്ടെന്ന വിവരം ഞങ്ങൾക്ക് അറിയില്ല’– ധാക്ക പൊലീസ് കമ്മിഷനർ ഷെഫീഖുൽ ഇസ്‌ലാം പറഞ്ഞു. ‘സേന ജാഗരൂകരാണ്. താലിബാനിൽ ചേരാനായി ഇന്ത്യയിലൂടെ നുഴഞ്ഞു കയറിയതിന് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല’- ബിഎസ്എഫിന്റെ ദക്ഷിണ ബംഗാൾ അതിർത്തിയിലെ ഡിഐജി എസ്.എസ്. ഗുലേറിയ പ്രതികരിച്ചു.

Read Also: പാകിസ്ഥാനിലെ മദ്രസയുടെ മുകളിൽ താലിബാൻ പതാക: കുറ്റകരമല്ലെന്ന് ഭരണകൂടം, കേസെടുക്കാതെ പോലീസ്

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതിൽ ആവേശം കൊള്ളുന്ന ചില യുവാക്കൾ ഉണ്ടെന്നു ബംഗ്ലദേശ് അധികാരികൾ നേരത്തേതന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സംഭവങ്ങളെ ഗൗരവമായി നോക്കിക്കാണുകയാണെന്നാണു ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. വീസ ലഭിക്കാൻ എളുപ്പമായതിനാലാണു ബംഗ്ലദേശിലെ യുവാക്കൾ ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്കു കടക്കാൻ ശ്രമിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. 20 വർഷങ്ങൾക്കു മുൻപു ബംഗ്ലദേശിലെ ഒട്ടേറെ യുവാക്കൾ താലിബാനിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്കു പോയിരുന്നു.

shortlink

Post Your Comments


Back to top button