Latest NewsIndiaNewsCrime

സ്ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപണം: വളക്കച്ചവടക്കാരനെ ക്രൂരമായി മര്‍ദിച്ച് ഒരു സംഘം

വില്‍പ്പനയ്ക്കായി കരുതിയിരുന്ന വളകള്‍ ഇവര്‍ നശിപ്പിക്കുകയും ചെയ്തു

ഇന്ദോര്‍ : സ്ത്രീകളെ ഉപദ്രവിച്ചെന്ന് ആരോപിച്ച് യുവാവിന് നേരേ ആക്രമണം. മധ്യപ്രദേശിലെ ഇന്ദോറിലാണ് ഒരുസംഘം ആളുകള്‍ യുവാവിന് ക്രൂരമായി മര്‍ദിച്ചത്.

വളകള്‍ വില്‍ക്കുന്ന ജോലിയാണ് യുവാവ് ചെയ്തിരുന്നത്. ഇതിന്റെ മറവില്‍ യുവാവ് സ്ത്രീകളെ ഉപദ്രവിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപിച്ചാണ് ഒരുസംഘം യുവാവിനെ റോഡിലിട്ട് മര്‍ദിച്ചത്. വില്‍പ്പനയ്ക്കായി കരുതിയിരുന്ന വളകള്‍ ഇവര്‍ നശിപ്പിക്കുകയും ചെയ്തു. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം കവര്‍ന്നതായും ആരോപണമുണ്ട്.

Read Also  :  കേരളത്തിലെ ജയിലുകളിൽ ജീവിതം സുഖപ്രദം: കർണാടകയിലെ കൊടും കുറ്റവാളിയെ കേരള സെല്ലുകൾ മാടി വിളിച്ചെന്ന് പോലീസ്

അക്രമിസംഘത്തിലെ ഒരാള്‍ ആദ്യം തന്റെ പേര് ചോദിച്ചെന്നും, പേര് പറഞ്ഞതിന് പിന്നാലെ മര്‍ദനം ആരംഭിച്ചെന്നുമാണ് യുവാവിന്റെ പരാതിയില്‍ പറയുന്നത്. കൈയിലുണ്ടായിരുന്ന പതിനായിരം രൂപ കവര്‍ന്നതായും വളകള്‍ ഉള്‍പ്പെടെയുള്ള മറ്റുവില്‍പ്പന ചരക്കുകള്‍ നശിപ്പിച്ചതായും യുവാവ് ആരോപിച്ചു.

അതേസമയം, യുവാവിന്റെ പരാതിയില്‍ പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button