![](/wp-content/uploads/2020/11/arundhathi.jpg)
തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന്റെ ഭരണത്തുടര്‍ച്ച തന്നെ അസ്വസ്ഥപ്പെടുത്തുന്നുവെന്ന് എഴുത്തുകാരി അരുദ്ധതി റോയ്. സിപിഎം തുടർച്ചയായി ഭരിച്ച ഇടങ്ങളിൽ പാർട്ടി നശിക്കുന്നതാണ് താൻ കണ്ടിട്ടുള്ളത് എന്ന് ഇവർ പറയുന്നു. പശ്ചിമ ബംഗാളിലേതും ത്രിപുരയിലേതും പോലെ കേരളത്തില്‍ സി.പി.എം പുറത്തുപോകാത്തത് കേരളത്തിലെ ജനങ്ങള്‍ അവരെ അതിനനുവദിച്ചില്ല എന്നതുകൊണ്ട് മാത്രമാണ്. അതെന്നെ കുറച്ച് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. വേറൊന്നിനുമല്ല, സി.പി.എമ്മിന്റെ ഗുണത്തെക്കരുതിത്തന്നെ.
തുടര്‍ച്ചയായി അധികാരത്തില്‍ ഇരിക്കുക എന്നത് തീര്‍ച്ചയായും സ്വയം നശിപ്പിക്കപ്പെടുന്നതിനുള്ള ഒരു വഴിയാണ്. ഓരോ അഞ്ചുവര്‍ഷം കഴിയുമ്പോഴും അധികാരത്തിലിരിക്കുന്നവരെ പുറത്താക്കി, ഭരണകൂടത്തെ അച്ചടക്കം പഠിപ്പിച്ച് നേര്‍വരയില്‍ നിര്‍ത്തുകയായിരുന്നു ജനങ്ങള്‍ ഇതുവരെ. അങ്ങനെതന്നെയാണ് ചെയ്യേണ്ടതെന്നും അരുന്ധതി ഒരു മലയാള ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കേരളം സംഘപരിവാറിനും അതിന്റെ ഹിന്ദുരാഷ്ട്ര പ്രോജക്ടിനുമെതിരേ ശക്തമായി നിലകൊള്ളുന്നുണ്ട്.
പക്ഷേ, പല സ്ഥാപനങ്ങളും, ക്രിസ്ത്യന്‍ പള്ളികളുടെ പല വിഭാഗങ്ങളും സി.പി.എമ്മിലെതന്നെ ചില വിഭാഗങ്ങളും ഉള്‍പ്പെടെ, ഇസ്ലാമോഫോബിയയുടെ അസ്വസ്ഥകരമായ അടയാളങ്ങള്‍ കാണിക്കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ദളിതരോടും ആദിവാസികളോടുമുള്ള മനോഭാവത്തെക്കുറിച്ച് ഞാന്‍ വിശദമായിത്തന്നെ പറഞ്ഞിട്ടുള്ളതാണ്.
സി.പി.എമ്മിന് ഒരുതരത്തിലുള്ള വിമര്‍ശനങ്ങളെയും സഹിക്കാന്‍ കഴിയാത്ത തരത്തിലുള്ള സ്റ്റാലിനിസത്തിന്റെ ഒരു പ്രവണതയുണ്ട്. ഇന്ന്, ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും ജാതിചിന്തകളെ ചോദ്യം ചെയ്യാന്‍ കഴിയാത്തത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഒരു ദുരന്തമാണെന്നും അരുന്ധതി അഭിമുഖത്തില്‍ പറയുന്നു.
Post Your Comments