കാബൂള്‍: അഫ്ഗാനില്‍ ഭരണം പിടിച്ചെന്ന് അവകാശപ്പെട്ട താലിബാന് ഭീകരര്‍ക്ക് കനത്ത തിരിച്ചടി. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ അഞ്ചിലധികം ജില്ലകള്‍ തീവ്രവാദികളില്‍ നിന്നും അഫ്ഗാന് പ്രതിരോധ സേന തിരിച്ചുപിടിച്ചു. പഞ്ച്ഷീറിലുളള ബഗ്ലാന്‍ പ്രവിശ്യയിലെ ദേഹ് ,സാലിഹ്, ബാനോ, പുല്, ഹെസര്‍ ജില്ലകളാണ് തിരിച്ചു പിടിച്ചത്. പ്രതിരോധ മന്ത്രി ജനറല്‍ ബിസ്മില്ല മുഹമ്മദി ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രാദേശിക ടെലിവിഷന്‍ സ്റ്റേഷന് ടോളോ ന്യൂസ് ഒരു പ്രാദേശിക പൊലീസ് കമാന്‍ഡറെ ഉദ്ധരിച്ച്, ബഗ്ലാനിലെ ബാനോ ജില്ല അഫ്ഗാന് സേനയുടെ നിയന്ത്രണത്തിലാണെന്നും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാനിലെ ബഖ്ലാനിലെ പുല്-ഹെസര്‍ ജില്ലകളില്‍ താലിബാന്റെ കയ്യില്‍നിന്ന് മുഹമ്മദ് ആന്ദരാബിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ സേനകള്‍ പിടിച്ചെടുത്തു. അഫ്ഗാന് വാര്‍ത്ത ഏജന്‍സി അസ്വാക നല്കുന്ന വിവരമനുസരിച്ച് നിരവധി താലിബാന് ഭീകരര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. അറുപതോളം ഭീകരര്‍ കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അഫ്ഗാന് പ്രതിരോധ സേന മറ്റ് ജില്ലകളിലേക്കും മുന്നേറുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
പൊതുമാപ്പിന്റെ മനോഭാവത്തില്‍ താലിബാന് പ്രവര്‍ത്തിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍നിന്ന് ആളുകള്‍ അഫ്ഗാന് പതാക വീശുന്നത് വീഡിയോയില്‍ കാണാം. വെള്ളിയാഴ്ചയാണ് പഞ്ച്ശീര്‍ താഴ്വരയ്ക്ക് സമീപം വടക്കന്‍ കാബൂളിലുള്ള പോള്‍-ഇ-ഹെസര്‍ ജില്ല പ്രാദേശിക പ്രതിരോധ സേനകള്‍ തിരിച്ചു പിടിച്ചത്. പഞ്ച്ശീര്‍ താഴ് വരയിലാണ് താലിബാനെതിരായ പ്രതിരോധത്തിന് ആളെ കൂട്ടുന്നത്. ഭരണം പിടിച്ചിട്ടും അഫ്?ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ താഴ് വരയിലേക്ക് താലിബാന് ഭീകരര്‍ക്ക് ഇപ്പോഴുംഎത്താന് കഴിഞ്ഞിട്ടില്ല.
Post Your Comments