Latest NewsNewsIndia

മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാന്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് വന്‍ അപകടം

പഴനി: മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് വന്‍ അപകടം. വാന്‍ 100 അടി താഴ്ചയിലേയ്ക്കാണ് മറിഞ്ഞത്. പഴനിയില്‍ വച്ചായിരുന്നു സംഭവം. അപകടത്തില്‍ എറണാകുളം സ്വദേശികളായ 17 പേര്‍ക്ക് പരിക്കേറ്റു. പഴനി കൊടൈക്കനാല്‍ റോഡില്‍ കുമ്പൂര്‍പ്പാടത്താണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്.

Read Also : 10 വര്‍ഷമായി പേര് മാറ്റി നാഗ്പൂരില്‍ താമസിച്ച താലിബാന്‍ ഭീകരനെ അറസ്റ്റ് ചെയ്ത് നാടുകടത്തിയത് മാസങ്ങള്‍ക്ക് മുൻപ്

വിദ്യാര്‍ത്ഥി സംഘം എറണാകുളത്ത് നിന്ന് കൊടൈക്കനാലിലേക്ക് പോകുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവ്‌ലര്‍ റോഡരികിലെ മതിലില്‍ ഇടിച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ കൊടൈക്കനാല്‍ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button