ഗുവാഹട്ടി: ബാങ്ക് കവർച്ചയ്ക്കെത്തിയ സംഘത്തിലെ മൂന്ന് പേരെ പോലീസ് വെടിവെച്ച് കൊന്നു. അസമിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് പോലീസ് ഏറ്റമുട്ടലിലിൽ കൊലപ്പെടുത്തിയത്. കൊള്ളസംഘത്തിൽ ഉൾപ്പെട്ട മറ്റുചിലർ രക്ഷപ്പെട്ടു. ഇവരുടെ വാഹനങ്ങളടക്കം കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
അലഹാബാദ് ബാങ്കിന്റെ ബോട്ട്ഗാവ് ശാഖയിൽ കവർച്ച നടത്താൻ ശ്രമം നടക്കുമെന്ന് പോലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്കിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. നേരത്തെയും ബാങ്കിൽ കവർച്ചാ ശ്രമം നടന്നിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 2.30-ഓടെ കൊള്ളസംഘം എത്തിയപ്പോൾ ചെംഗ്മാരിയിൽ വെച്ച് പോലീസ് ഇവരെ തടഞ്ഞു. ഇതോടെ കൊള്ളസംഘം പോലീസിന് നേരേ വെടിയുതിർത്തു. പോലീസ് നടത്തിയ തിരിച്ചടിയിലാണ് കവർച്ചക്കാർ കൊല്ലപ്പെട്ടത്.
കവർച്ചാശ്രമം പരാജയപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അഭിനന്ദനം അറിയിച്ചു.
Read Also: താലിബാന്‍ രാജ്യത്തിന്റെ അധികാരം പിടിച്ചതോടെ അഫ്ഗാന്‍ പോകുന്നത് 20 വര്‍ഷം പിന്നിലേയ്ക്ക്
Post Your Comments