Latest NewsNewsInternational

അഫ്ഗാനിലെ ജനങ്ങളെ മറ്റ് രാജ്യങ്ങള്‍ അഭയം നല്‍കുന്നതിനെ എതിര്‍ത്ത് റഷ്യ

ഭീകരര്‍ മറ്റ് രാജ്യങ്ങളിലേയ്ക്ക് എത്തുമെന്ന് വാദം

മോസ്‌കോ: അഫ്ഗാനിലെ ജനങ്ങളെ മറ്റ് രാജ്യങ്ങള്‍ അഭയം നല്‍കുന്നതിനെ എതിര്‍ത്ത് റഷ്യ. അഭയാര്‍ഥികളെ മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് അയക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ രംഗത്ത് എത്തി. അഭയാര്‍ത്ഥികളെ മറയാക്കി അഫ്ഗാനിസ്ഥാനില്‍ നിന്ന് ഭീകരര്‍ എത്തിയേക്കാമെന്നാണ് പുടിന്റെ വാദം. അഭയാര്‍ത്ഥികളെ മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കു വിടുന്നത് റഷ്യയ്ക്കു ഭീഷണിയാകുമെന്നാണ് പുടിന്‍ പറയുന്നത്. വിഷയം കലക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ അറിയിച്ചു.

കഴിഞ്ഞ ദിവസം പുടിന്‍ കസാഖിസ്ഥാന്‍ ഭരണാധികാരിയുമായി അഫ്ഗാനിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. യുഎസിനും നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ക്കും എതിരെയാണ് പുടിന്റെ വിമര്‍ശനം.

അഫ്ഗാന്‍ അഭയാര്‍ത്ഥികളെ അയല്‍ രാജ്യങ്ങളിലേക്ക് അയക്കുകയെന്നത് ചില പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മുന്നോട്ടുവച്ച ആശയമായിരുന്നു. അഭയാര്‍ത്ഥി പ്രശ്നത്തിന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രഥമപരിഗണനയാണ് നല്‍കുന്നതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button