കടല്‍ മത്സ്യങ്ങളെക്കാളും പലര്‍ക്കും പ്രിയം പുഴമീനാണ്. രുചിയിലും ഗുണത്തിലും മുന്നില്‍ തന്നെയാണ് പുഴമീന്‍. വിവിധ തരത്തിലും വിവിധ രുചിയിലുമുള്ള വിഭവങ്ങള്‍ പുഴ മീന്‍ കൊണ്ടുണ്ടാക്കാറുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ പുഴമീനുകളുടെ പങ്ക് വലുതാണ്. പുഴമീന്‍ കഴിക്കുന്നവരില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. രോഗപ്രതിരോധ ശേഷി ഇല്ലാതാകുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാംക്രമിക രോഗങ്ങളെ ഇല്ലാതാക്കാനും പുഴ മീന്‍ കഴിക്കുന്നത് നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയതാണ് പുഴമീന്‍. അതുകൊണ്ടു തന്നെ ദിവസവും പുഴമീന്‍ കഴിക്കുന്നത് നല്ലതാണ്. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പുഴമീന്‍ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ചര്‍മ്മസംബന്ധമായ അസുഖങ്ങള്‍, ഓര്‍മ്മശക്തിക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍, സ്തനാര്‍ബുദം, വാര്‍ദ്ധക്യ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊക്കെ എതിരെയുള്ള ഉത്തമ പരിഹാരമാണ് പുഴമീന്‍.
Post Your Comments