ബംഗളൂരു: കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം നിയന്ത്രണ വിധേയമായതോടെ കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. ഒമ്ബത്, 10 ക്ലാസുകള്‍ക്കും, പ്രീ യൂണിവേഴ്‌സിറ്റി (ഹയര്‍െസക്കന്‍ഡറി) വിദ്യാര്‍ഥികള്‍ക്കുമാണ് ആദ്യ ഘട്ടത്തിൽ ക്ലാസുകള്‍ ആരംഭിക്കുന്നത്. പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ളവര്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനായിത്തന്നെ തുടരുമെന്നും സർക്കാർ അറിയിച്ചു.
രണ്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ഓഫ്ലൈന് ക്ലാസുകള്‍ ആരംഭിക്കുന്നത്. കാസര്‍കോടിനോട് അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, ഉഡുപ്പി തുടങ്ങിയ ഇടങ്ങളിലെ പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ കൂടുതലായതിനാൽ ഒാഫ്ലൈന്‍ ക്ലാസ് ആരംഭിക്കുന്നത് ആഗസ്റ്റ് 28 വരെ മാറ്റിവെച്ചു. ഉഡുപ്പിയില്‍ 2.5 ആണ് പോസിറ്റിവിറ്റി നിരക്ക്. ഇത് താഴുന്ന പക്ഷം സ്കൂള്‍ തുറക്കാനാണ് തീരുമാനം
കര്‍ണാടകയില്‍ സ്കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
ഒമ്ബതു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ രണ്ട് ബാച്ചായാണ് ക്ളാസുകൾ നടത്തുക. ആഴ്ചയില്‍ മൂന്നു ദിവസം വീതം ഇരു ബാച്ചുകള്‍ക്കും അനുവദിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരായാല്‍ മതി. കുട്ടികളുടെ ഹാജര്‍ നിര്‍ബന്ധമല്ലെന്ന് സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉച്ചഭക്ഷണ വിതരണവും ഒഴിവാക്കി.
Post Your Comments