COVID 19Latest NewsNewsIndia

തിങ്കളാഴ്​ച മുതല്‍ സ്​കൂളുകള്‍ തുറക്കുന്നു

ഒമ്ബതു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ രണ്ട്​ ബാച്ചായാണ്​ ക്ളാസുകൾ നടത്തുക.

ബംഗളൂരു: കോവിഡ്​ വ്യാപനത്തിന്റെ രണ്ടാം ഘട്ടം നിയന്ത്രണ വിധേയമായതോടെ കര്‍ണാടകയില്‍ തിങ്കളാഴ്​ച മുതല്‍ സ്​കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. ഒമ്ബത്, 10 ക്ലാസുകള്‍ക്കും, പ്രീ യൂണിവേഴ്‌സിറ്റി (ഹയര്‍​െസക്കന്‍ഡറി) വിദ്യാര്‍ഥികള്‍ക്കുമാണ് ആദ്യ ഘട്ടത്തിൽ ക്ലാസുകള്‍ ആരംഭിക്കുന്നത്. പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസ്​ വരെയുള്ളവര്‍ക്ക്​ ക്ലാസുകള്‍ ഓണ്‍ലൈനായിത്തന്നെ തുടരുമെന്നും സർക്കാർ അറിയിച്ചു.

രണ്ട് ശതമാനത്തില്‍ താഴെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളിലാണ്​ ആദ്യഘട്ടത്തില്‍ ഓഫ്​ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്​. കാസര്‍കോടിനോട്​ അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നഡ, ഉഡുപ്പി തുടങ്ങിയ ഇടങ്ങളിലെ പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ കൂടുതലായതിനാൽ ഒാഫ്​ലൈന്‍ ക്ലാസ്​ ആരംഭിക്കുന്നത്​ ആഗസ്​റ്റ്​ 28 വരെ മാറ്റിവെച്ചു​​. ഉഡുപ്പിയില്‍ 2.5 ആണ്​ പോസിറ്റിവിറ്റി നിരക്ക്​. ഇത്​ താഴുന്ന പക്ഷം സ്​കൂള്‍ തുറക്കാനാണ്​ തീരുമാനം

read also: അഫ്ഗാനിലെ ജനങ്ങളെ താലിബാന്‍ ഭീകരര്‍ക്ക് മുന്നിലേയ്ക്ക് എറിഞ്ഞുകൊടുത്തത് ജോ ബൈഡന്‍ : വിമര്‍ശിച്ച് ട്രംപ്

കര്‍ണാടകയില്‍ സ്​കൂളുകള്‍ തുറക്കുന്നതിന്​ മുന്നോടിയായി സര്‍ക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈ പറഞ്ഞു.

ഒമ്ബതു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ രണ്ട്​ ബാച്ചായാണ്​ ക്ളാസുകൾ നടത്തുക. ആഴ്​ചയില്‍ മൂന്നു ദിവസം വീതം ഇരു ബാച്ചുകള്‍ക്കും അനുവദിക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഹാജരായാല്‍ മതി. കുട്ടികളുടെ ഹാജര്‍ നിര്‍ബന്ധമല്ലെന്ന്​ സ്​കൂളുകള്‍ക്ക്​ നിര്‍ദേശം നല്‍കി. ഉച്ചഭക്ഷണ വിതരണവും ഒഴിവാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button