കാബൂള്‍: താലിബാനെ ഭയന്ന് അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ കൂട്ടപലായനം ചെയ്യുന്നു. ഇതോടെ കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിക്കും തിരക്കുമാണ് അനുഭവപ്പെട്ടത് . തിരക്കില്‍പ്പെട്ട് ഏഴ് പേര്‍ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വിവരം പുറത്തുവിട്ടു. മരിച്ച ഏഴ് പേരും അഫ്ഗാന്‍ പൗരന്മാരാണ്. ആയിരക്കണക്കിനാളുകള്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കും തിരക്കും സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്നും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് റിപ്പോര്‍ട്ട്.
Read Also :യുഎസ് അഫ്ഗാനില്‍ ഉപേക്ഷിച്ച ഉഗ്രശേഷിയുളള ആയുധങ്ങളും യുദ്ധവിമാനങ്ങളും ഡ്രോണുകളും കൈയടക്കി താലിബാന്‍
അതേസമയം, യു.എസ് അഫ്ഗാനില്‍ ഉപേക്ഷിച്ച ഉഗ്രശേഷിയുളള ആയുധങ്ങളും പ്രതിരോധ വാഹനങ്ങളും യുദ്ധവിമാനങ്ങളും യുദ്ധാവശ്യങ്ങള്‍ക്കുളള ഹെലികോപ്റ്ററുകളും പ്രതിരോധ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡ്രോണുകളും താലിബാന്‍ തീവ്രവാദികള്‍ കൈവശപ്പെടുത്തി.
ഇവ ശരിവയ്ക്കുന്ന വിവിധ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓഗസ്റ്റ് 15 നാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ പിടിച്ചടക്കി താലിബാന്‍ അഫ്ഗാന്‍ ഭരണം ഉറപ്പിച്ചത്. ആയുധങ്ങളും വാഹനങ്ങളുമെല്ലാം താലിബാന്‍ ഭീകരര്‍ പരിശോധിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
Post Your Comments