Latest NewsIndiaNews

സ്ത്രീകളെ തടഞ്ഞുവെച്ചു, താലിബാന്‍ ഭീകരത വിവരിച്ച് അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍

ഭയം വിട്ടുമാറിയിട്ടില്ലെന്ന് നാട്ടിലെത്തിയ സംഘം

ന്യൂഡല്‍ഹി : താലിബാന്‍ ഭീകരതയെ കുറിച്ച് അഫ്ഗാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ പറയുമ്പോള്‍ അവരുടെ കണ്ണുകളില്‍ ഭീതി നിഴലിച്ചിരുന്നു. വിമാനത്താവളത്തിന് തൊട്ടു മുന്നില്‍ വെച്ചാണ് താലിബാന്‍ ഇന്ത്യക്കാരെ തടഞ്ഞതെന്ന് സംഘത്തിലുള്ളവര്‍ പറയുന്നു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ തടഞ്ഞു വച്ചിരുന്നു എന്നും ഇവര്‍ സ്ഥിരീകരിച്ചു.

Read Also : അഫ്ഗാനിലെ ജനങ്ങളെ മറ്റ് രാജ്യങ്ങള്‍ അഭയം നല്‍കുന്നതിനെ എതിര്‍ത്ത് റഷ്യ

തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. നാലു മണിക്കൂറിലധികം താലിബാന്‍ തങ്ങളെ ചോദ്യം ചെയ്തു. എല്ലാവരുടെയും തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. മറ്റൊരു വാതില്‍ വഴി അകത്തു കൊണ്ടു പോകാം എന്ന ഉറപ്പു നല്കിയാണ് 6 ബസുകള്‍ വഴിതിരിച്ചു വിട്ടത്. വീഡിയോകാള്‍ വഴി ഒരാള്‍ നിര്‍ദ്ദേശം നല്കിയ ശേഷമാണ് വിട്ടയച്ചതെന്നും ഇവര്‍ പറഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പടെ 392 പേരെയാണ് മൂന്നു വിമാനങ്ങളിലായി ഇന്ന് ഡല്‍ഹിയിലെത്തിച്ചത്. ഇനി അഞ്ഞൂറിലധികം പേര്‍ കൂടി അഫ്ഗാനിസ്ഥാനിലുണ്ടെന്നാണ് കണക്കെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്നലെ കാബൂളില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ 89 പേരെ താജിക്കിസ്ഥാനില്‍ ഇറക്കിയിരുന്നു. ഇവരെ പിന്നീട് പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്ക് കൊണ്ടു വന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button