ഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ കൂട്ടപ്പലായനമാണ് നടക്കുന്നത്. അഫ്ഗാനിലുള്ള പൗരന്മാരെ അതാത് നാടുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍. വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതെല്ലാം ഒരു നിമിഷത്തില്‍ ഉപേക്ഷിച്ച് മടങ്ങിവരുന്നവരും കൂട്ടത്തിലുണ്ട്. അത്തരത്തില്‍ തനിക്ക് ഉണ്ടായ ദുരനുഭവം വിവരിക്കുകയാണ് അഫ്ഗാന്‍ എംപി നരേന്ദ്രര്‍ സിങ് ഖില്‍സ.
‘എനിക്ക് കരച്ചില്‍ വരുന്നു. കഴിഞ്ഞ 20 വര്‍ഷങ്ങള്‍കൊണ്ട് പടുത്തുയര്‍ത്തിയതെല്ലാം തീര്‍ന്നിരിക്കുന്നു. എല്ലാം ശൂന്യമായിരിക്കുന്നു.’ അഫ്ഗാനിസ്താനിലെ സാഹചര്യത്തെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് വിങ്ങിപ്പൊട്ടിക്കൊണ്ടായിരുന്നു നരേന്ദ്ര സിങ് ഖല്‍സയുടെ മറുപടി. ‘ശൂന്യമാണ് അഫ്ഗാന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് ഉണ്ടാക്കിയതെല്ലാം നാമാവശേഷമായി. ഇനിയൊന്നുമില്ല’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് അഫ്ഗാന്‍ എംപിമാര്‍ അടക്കം 24 സിക്കുക്കാരാണ് ഇന്ന് രാവിലെ ഇന്ത്യയില്‍ തിരിച്ചെത്തിയത്.
ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഖല്‍സ ഡല്‍ഹിയിലെത്തിയത്. ഇന്ന് രാവിലെ ഇന്ത്യയിലെത്തിയ 24 സിഖുകാരില്‍ ഒരാളാണ് ഖല്‍സ. ഖല്‍സയുള്‍പ്പടെ രണ്ടു അഫ്ഗാന്‍ സെനറ്റര്‍മാരാണ് സംഘത്തിലുണ്ടായിരുന്നത്. 168 യാത്രക്കാരുമായാണ് വ്യോമസേനയുടെ സി 17 എയര്‍ക്രാഫ്റ്റ് ഇന്ന് ഡല്‍ഹിയിലെത്തിയത്. ഇവരില്‍ 107 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.അഫ്ഗാനിസ്താനില്‍ നിന്ന് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാറും വ്യക്തമാക്കുന്നു.
ഇന്ന് രാവിലെ കാബൂളില്‍ നിന്ന് എത്തിയ വ്യോമസേനാ വിമാനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്. എകദേശം മുപ്പതോളം മലയാളികള്‍ മടങ്ങിയെത്തിയതായാണ് സൂചന. എന്നാല്‍ എല്ലാ മലയാളികളും മടങ്ങിയെത്തിയതായി ഉറപ്പ് പറയാന്‍ പറ്റില്ലെന്നാണ് നോര്‍ക്കയുടെ റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറയുന്നത്.
വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു. കൂടുതല്‍ മലയാളികള്‍ അഫ്ഗാനില്‍ കുടുങ്ങിക്കിക്കുന്നുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments