ന്യൂഡൽഹി: അഫ്ഗാനിസ്ഥാനില്‍ അകപ്പെട്ട ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ രാജ്യത്ത് പുലർച്ചെ തിരിച്ചെത്തിയിരുന്നു. വ്യോമസേനയുടെ ഒരു വിമാനവും എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഡല്‍ഹിയിലേക്ക് എത്തിയത്. താജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനങ്ങള്‍ എത്തിയത്.
അതേസമയം യാത്രക്കാർ അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപെട്ടതിന്റെ സന്തോഷ സൂചകമായി ഭാരത് മാതാ കീ ജയ് വിളിച്ചു ആരവമുയർത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മത തീവ്രവാദത്തിൽ നിന്നും ജീവൻ തിരിച്ചു കിട്ടിയ സന്തോഷമായിരുന്നു ഇവർ സ്വരാജ്യത്തു തിരിച്ചെത്തിയപ്പോൾ നടത്തിയത്.
അതേസമയം രക്ഷാദൗത്യം തുടരുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 107 ഇന്ത്യക്കാരടങ്ങുന്ന 168 യാത്രക്കാരുമായി അടുത്ത ഇന്ത്യന്‍ വ്യോമസേനവിമാനം കാബൂളില്‍ നിന്ന് പറന്നുയർന്നു എന്നും വിദേശ കാര്യമന്ത്രാലയം പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.
Evacuated Indians from #Kabul, #Afghanistan chant ‘Bharat Mata Ki Jai’ on board the evacuation flight.
“Jubilant evacuees on their journey home,” tweets Ministry of External Affairs Spokesperson, Arindam Bagchi. pic.twitter.com/FPyT0rBZbe
— NDTV (@ndtv) August 22, 2021
Post Your Comments